കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ കെ ആര്‍ തങ്കപ്പന്‍ വൈസ് പ്രസിഡന്റ്. തെരഞ്ഞെടു പ്പില്‍ സി.പിഎം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ വോട്ട് അസാധു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിര ഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ കെ.ആര്‍ തങ്കപ്പന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെ ടുക്കപ്പെട്ടു .എന്നാല്‍ വിജയത്തിനിടയിലും സി പി എം ലോക്കല്‍ കമ്മറ്റിയംഗത്തി ന്റെ വോട്ട് അസാധുവായത് കല്ലുകടിയായി. എട്ടാം വാര്‍ഡ് മെമ്പര്‍ എം.എ റിബിന്‍ഷായുടെ വോട്ടാണ് അസാധുവായത്. ബാലറ്റു പേപ്പറിന്റെ മറുവശത്ത് ഒപ്പിടാതിരുന്നതാണ് വോട്ട് അസാധുവാകാന്‍ കാരണം.

റിബിന്‍ ഷായെ കൂടാതെ സി പി ഐ യിലെ മേഴ്‌സി മാത്യുവിന്റെ വോട്ടും ഇതെ കാരണത്താല്‍ അസാധുവായി. 23 അംഗ പഞ്ചായത്തില്‍ യു.ഡി.എഫിലേ മാത്യു ജേക്കബിനോട് (നൈനാച്ചന്‍ ) ആയിരുന്നു വിജയം. മാത്യു ജേക്കബിന് ആറ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെ.ആര്‍ തങ്കപ്പന് 13 വോട്ടുകള്‍ ലഭിച്ചു.

സി.പി.എമ്മിലേ എം.എ റിബിന്‍ ഷായുടെയും സി.പി.ഐ യിലെ മേഴ്‌സി മാത്യുവി ന്റെയും വോട്ടുകള്‍ ഒപ്പിടത്തതിനാല്‍ അസാധുവായി. യു. എഫി.ലെ ഷീല തോമസും ബി.ജെ.പിയുടെ മണി രാജുവും എത്തിയില്ല.

കഴിഞ്ഞ നാല്‍പതു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തന രംഗത്തു തുടരുന്ന കെ.ആര്‍ ഡി.വൈ.എഫ് ഐ (പഴയ കെ.എസ്.വൈ.എഫ്)യിലൂടെ യാണ് പാര്‍ട്ടി രംഗത്തേക്ക് എത്തുന്നത്. വിഴിക്കത്തോട് ലോക്കല്‍ സെക്രട്ടറിയായും ഏരിയ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ വിഴിക്കത്തോട് ലോക്കല്‍ കമ്മിറ്റിയംഗമായ കെ.ആര്‍ പട്ടികജാതി ക്ഷേമസമിതി ഏരിയ സെക്രട്ടറിയായും സി.ഐ റ്റി.യു പഞ്ചായത്ത് കമ്മിറ്റി പ്രസിണ്ടന്റായും പ്രവര്‍ത്തിക്കുന്നുണ്ട്. 23 വയസില്‍ പഞ്ചായത്ത് അംഗമായ കെ.ആര്‍ ഇരുപത് വര്‍ഷമായി പഞ്ചായത്തംഗമായി തുടരുന്നു.