കാഞ്ഞിരപ്പള്ളി:കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ ഫാസിസിസ്റ്റ് ഭരണകൂടത്തെ പുറത്താ ക്കേണ്ടത് അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.അക്രമ രാഷ്ട്രീയത്തിനും, വർഗീയ ഫാസിസത്തിനും, ജനദ്രോഹ ഭരണത്തിനുമെതിരെ കെപിസി സിയുടെ നേതൃത്വത്തിൽ നടത്തിയ ജനമഹായാത്രയ്ക്ക് പേട്ടക്കവലയിൽ നൽകിയ സ്വീക രണത്തിന് നന്ദി പറയുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കർഷകർക്കും യുവാക്കൾക്കും നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ പാ ലിച്ചില്ല. കർഷകരെ കൂടുതൽ കഷ്ടത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുകയാണ് ചെയ്തത്.

10 കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം നരേന്ദ്രമോദി 10 ലക്ഷം പേർ ക്കു പോലും തൊഴിൽ നൽകിയില്ല. കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റാത്ത പ്ര ധാനമന്ത്രിയാണ് നരേന്ദ്രമോദി. മതേതര സംസ്കൃതിയുെ നശിപ്പിച്ചു. രാജ്യത്തെ തിരിച്ചു പിടിക്കാൻ കോൺഗ്രസ് രാഹുൽഗാന്ധിക്കു പിന്നിൽ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനും, വർഗീയ ഫാസിസത്തിനും, ജനദ്രോഹ ഭരണത്തിനുമെതിരെ കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് പേട്ടക്കവ ലയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. നിയോജ കമണ്ഡലം അതിർത്തിയായ കാളകട്ടിയിൽ നിന്നും ജാഥയെ നിയോജകമണ്ഡലം ഭാരവാ ഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കോവിൽക്കടവിൽ നിന്നും വിവിധ വാ ദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

പേട്ടക്കവലയിൽ നടന്ന പൊതുസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അ ധ്യക്ഷത വഹിച്ചു.ഡോ.എൻ.ജയരാജ് എംഎൽഎ ,കെപിസിസി ട്രഷറർ ജോൺസൺ ഏ ബ്രഹാം, മുൻ എംഎൽഎ എ.എെ.ഷുക്കൂർ,കെപിസിസി സെക്രട്ടറി കെ.സി.അബു, ഡി സിസി പ്രസിഡന്റ് ജോഷിഫിലിപ്പ് , കെപിസിസി പി.എ.സലിം, കറുകച്ചാൽ ബ്ലോക്ക് പ്ര സിഡന്റ് ജോ പായിക്കാട്,ഡിസിസി ഭാരവാഹികളായ പി.എ.ഷെമീർ,റോണി.കെ.ബേ ബി, സുഷമ ശിവദാസ്, ജോണി ജോസഫ്, ഷിൻസ് പീറ്റർ, കേരള കോൺഗ്രസ്(എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുൾ കരീം മുസ്ലിയാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറിമാരായ രഞ്ജു തോമസ്, ടിന്റു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടം, ഒ.എം. ഷാജി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫെമി മാത്യു ,സുനിൽ മാത്യു, എസ്.എം. സേതുരാജ്, ഷെറിൻ സലിം, റോയി നെച്ചുകാട്ട്, റോബിൻ വെള്ളാപ്പള്ളി, മനോജ് തോമസ്, തോമസ് പുളിക്കൻ ,സുനിൽ തേനംമാക്കൽ, പി.ജീരാജ്,ബേബി വട്ടയ്ക്കാട്ട് ,മാത്യു കുളങ്ങര, സുനിൽ കുമാർ, എന്നിവർ പ്രസംഗിച്ചു. 9 മണ്ഡലങ്ങളിൽ നിന്നും സമാഹരിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിന് കൈമാറി.