‘സ്വർഗ്ഗവാതിൽ പക്ഷി ചോദിച്ചു ഭുമിയിൽ സത്യത്തിന് എത്ര വയസായി’ എന്ന നാട കഗാനം ആലപിച്ച കെ പി എ സി രവിയെന്ന പൊൻകുന്നം രവിക്ക് ഗുരുപൂജാ അവാർഡ്.കേരള സംഗീത നാടക അക്കാദമിയാണ് അവാർഡ് നൽകുന്നത്. തൃശൂർ വെച്ച് ഈ മാസം അവാർഡ് സമ്മാനിക്കും.1941ൽ പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവ് ഗ്രാമത്തിൽ ജനിച്ച കെപിഎസി രവി 77 വയസിലേക്ക് കടക്കുമ്പോഴും പൊൻകുന്നം 20-ാം മൈലിൽ സ്വാതി തിരുന്നാൾ സംഗീത വിദ്യാലയം നടത്തി വരുന്നു.

സംഗീതഞ്ജനായിരുന്ന ചെറുവള്ളി മുണ്ടിയാനിക്കൽ ഗോപാലൻ നായരുടേയും ഗൗരി യമ്മയുടേയും മകനായി ജനിച്ച രവി ചെറുപ്രായത്തിൽ കലാമണ്ഡലം വാസുദേവൻ നായരുടെ ശിക്ഷണത്തിൽ സംഗീത പഠനം ആരംഭിച്ചു.പത്താം ക്ലാസ് പഠനത്തിനു ശേ ഷം തിരുവനന്തപുരം സംഗീത കോളേജിൽ ചേർന്നു.23-ാം മത്തെ വയസിൽ കെപി എ സി നാടക കമ്പനിയിൽ അഭിനേതാവായി.ഇതോടെ പൊൻകുന്നം രവി കെപിഎസി രവിയായി മാറി. 1965- 1972 വരെ നാടക കമ്പനിയിൽ നടനും ഗായകനുമായി. ഇതി നിടെ സർക്കാർ സ്കൂളിൽ സംഗീത അധ്യാപകനായി. കോട്ടയം ആർപ്പുക്കര എം സി എച്ച്.എസ് ലായിരുന്നു ആദ്യ നിയമനം.1997 ൽ ചേനപ്പാടി ആർ വി ജി.എച്ച്. എസ്. എസ്. ൽ നിന്നും വിരമിച്ചു.ഏണിപ്പടികൾ എന്ന സിനിമയിൽ അഭിനയിക്കാൻ തോപ്പിൽ ഭാസി ക്ഷണിച്ചുവെങ്കി ലും സർക്കാർ സ്കൂളിലെ ജോലി തടസമായി.സ്വർഗവാതിൽ പക്ഷി, ഇന്നലെ പെയ്ത മഴ, ദാഹം – ദാഹം, തുടങ്ങിയ നാടകഗാനങ്ങളും പട്ടാഭിഷേകം എന്ന സിനിമയിലെ പഞ്ചമിസൻധ്യയിൽ എന്ന ഗാനവും രവി പാടി. നിരവധി ലളിതഗാനങ്ങൾക്ക് സംഗീ തം നൽകി.2018 ജനുവരിയിൽ കോട്ടയം പ്രസ് ക്ലബ്ല് ഹാളിൽ എം ജി ശ്രീകുമാർ ആലപിച്ച ‘രവിചന്ദ്രിക’ എന്ന ലളിതഗാന സമാഹാരം സിനിമാ സംവിധായകൻ ജയരാജ് പ്രകാശനം നടത്തി.വിനയബോസ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് രവിയാണ് സംഗീതം പകർന്നത്.എം ജി ശ്രീകമാറിനൊപ്പം രവിയും ജ്യോതികുമാർ ,ഹരിത ബാലകൃഷ്ണൻ എന്നിവരും പാടി. ഗുരുക്കൻമാരുടെ ശൈലി പിൻതുടർന്ന് രവി സംഗീത കച്ചേരികളും നടത്തി വരുന്നു.

1969 -1997 വരെ സർക്കാർ സ്കൂൾ സംഗീത അധ്യാപകനായി ജോലി ചെയ്തു. പതിനായിരത്തിലേറെ ശിഷ്യൻമാർ ഉണ്ട്. സംഗീതത്തെ ജീവനു തുല്യം ഇഷ്ടപ്പെടുന്ന രവിക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും ആഗ്രഹം അവശേഷിക്കുന്നു. കാര്യമായ അസുഖങ്ങളൊന്നും ബാധിക്കാത്ത രവിക്ക് അവസാനകാലം വരെ സംഗീതത്തെ സ്നേഹിച്ചു കഴിയണമെന്നുള്ളതാണ് ആഗ്രഹം.വിജയമ്മയാണ് ഭാര്യ. രഞ്ജിനി, രജിത, രവിശങ്കർ എന്നിവരാണ് മക്കൾ.