നാലു പതിറ്റാണ്ടുകാലത്തെ റോഡിനു വേണ്ടിയുള്ള പത്തു കുടുംബങ്ങളുടെ കാത്തി രിപ്പ് സ്ഥലമായി. സിപിഐ എം മുക്കുട്ടുതറ ലോക്കൽ സെക്രട്ടറി ഗിരീഷ് കുമാറും അംഗം മുരളി എന്നിവർ ഇടപെടൽ നടത്തിയതോടെ ഇതിനാവശ്യമായ സ്ഥലം പറപ ള്ളി ശേഖരൻ വിട്ടു നൽകുകയായിരുന്നു.

എരുമേലി പഞ്ചായത്ത് ഒൻപതാം വാർഡിലെ ഇരുമ്പ്യൂന്നിക്കര ദേവീക്ഷേത്രം – കോ യിക്കൽ മേഖലയെ ബന്ധിപ്പിക്കുന്ന റോഡിൻ്റെ നിർമ്മാണം ഞായറാഴ്ച പൂർത്തീകരി ച്ചു.120 മീറ്റർ നീളത്തിലാണ് നടപ്പു വഴി റോഡായി മാറിയത്. കാലങ്ങളായുള്ള റോ ഡെന്ന സ്വപ്നം യാഥാർഥമായതോടെ ഇതിൻ്റെ ഉൽഘാടനം ഉൽസവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.