പൊൻകുന്നം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഞ്ചാവ് വിൽപ്പന,മോഷണം,കൊട്ടേ ഷൻ  ഉൾപ്പെടെ നൂറോളം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയായ മണിമല വെള്ളാവൂർ പള്ളത്തുപാറ ഭഗത്ത് കിഴക്കേക്കര വീട്ടിൽ രമേശ് കുമാർ  പോലീസിൻറെ പിടിയിലായത്.
കഴിഞ്ഞ ഡിസംബർ മാസം 13-ന് മണിമല കോത്തല പടി ഭാഗത്തുവച്ച് ഒരു യുവാവി നെ  കുത്തി കൊലപ്പെടുത്താൻ  ശ്രമിച്ച ശേഷം ബാംഗ്ലൂർ,മൈസൂർ തുടങ്ങി സംസ്ഥാനങ്ങ ളിലും  ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.ജില്ലാ പോലീസ് മേധാവി ഹരിശങ്കർ .ഐ. പി.എസ് ന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.മധുസൂദനൻ  നേ തൃത്വത്തിൽ മണിമല എസ്.ഐ  പിഎസ് വിനോദ് ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ പി.വി വർഗീസ് ,എം. എ ബിനോയ്, അഭിലാഷ്  .കെ എസ് ,ശ്യാം. എസ് നായർ എബി എന്നിവർ ചേർന്ന് തൃശ്ശൂർ സ്ക്വാഡ് അംഗങ്ങളായ ലിൻറോ,സൂരജ് എന്നി വരുടെയും പെരുമ്പാവൂർ എസ് ഐ ഫൈസൽ എറണാകുളം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ രാജേന്ദ്രൻ, പ്രീജിത്ത് ,ഇബ്രാഹിം ഷുക്കൂർ എന്നിവരുടെ  സഹായത്തോടെ ഇടപ്പള്ളിയിൽ നിന്നും  സാഹസികമായി  പിടികൂടുകയായിരുന്നു .പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ ചെയ്തു.