2023 ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. http://registration.iffk.in എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരി ക്കും ഫീസ്.
അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്. എ ഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാ നത്ത് സെമിനാർ, സിനിമചരിത്ര പ്രദർശനം,കലാസന്ധ്യ എന്നിവ നടക്കും.കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘാടക സമിതി യോഗം ചേർന്ന് സബ് കമ്മി റ്റികൾ രൂപീകരിച്ചു. പ്രോഗ്രാം-ഫങ്ഷൻ, റിസപ്ഷൻ, ഡെലിഗേറ്റ്, പബ്ലിസിറ്റി, മീഡി യ സബ്കമ്മിറ്റികളാണ് രൂപീകരിച്ചത്.
യോഗത്തിൽ ഫെസ്റ്റിവൽ സമിതി ചെയർമാനായ സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഫെസ്റ്റിവൽ കൺവീനറായ സംവിധായകൻ പ്രദീപ് നായർ, കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരള ചല ച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പ ബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോ ടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.