ഒറ്റ ദിവസം കൊണ്ട് ഒരായിരം സല്ല്യൂട്ട് നേടി താരമായിരിക്കുകയാണ് ഈ പൊലീസു കാരൻ.കോട്ടയം ടൗണിൽ വെച്ചുണ്ടായ തിരക്കിൽ നിന്നും ആംബുലൻസിനെ കടത്തി വിടാൻ ബുദ്ധിമുട്ടുന്ന പോലീസുകാരനെ അഭിനന്ദിക്കാതെ വയ്യ….

കോട്ടയം:ചെറിയൊരു ട്രാഫിക് ഉണ്ടായാല്‍ ഡ്യൂട്ടിയ്ക്ക് നില്‍ക്കുന്ന പോലീസിനെയാണ് നാമെല്ലാം പഴിക്കുക.പക്ഷേ അവര്‍ എടുക്കുന്ന ബുദ്ധിമുട്ടും സാഹസികതയും മറ്റാരും കാണുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ഇത്തവണ പോലീസിന്റെ നന്മ സമൂഹ മാ ധ്യമങ്ങളില്‍ നിറയുകയാണ്. അത്യാസന്ന നിലയിലായ രോഗിയെ കൊണ്ട് വരുന്ന വഴി യില്‍ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു.

എത്രയും വേഗം കടത്തിവിടുവാന്‍ പോലീസുകാരന്‍ എടുത്ത നന്മയെയാണ് ജനം വാ ഴ്ത്തുന്നത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അ വിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടെ ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.

ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് ഈ പോലീസുകാരന്‍ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ആംബുലന്‍സിലുണ്ടാ യിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.