കോരുത്തോട്: നൂറ്റാണ്ടിന്റെ. മഹാപ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തി ന്റെ പുനര്‍നിര്‍മ്മാണത്തിന് കൈത്താങ്ങാകാന്‍ കോരുത്തോട് ഗ്രാമം ഒ രുമയോടെ നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേയ്ക്ക് കൈമാറി. കേരളാ സര്‍ക്കാരിനു വേണ്ടി കാഞ്ഞി രപ്പള്ളി തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്ജ് തുക ഏറ്റു വാങ്ങി.

കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്‌ളിക് സ്‌ക്കൂളിലേയും,സെന്റ് ജോ ര്‍ജ്ജ് യു.പി. സ്‌ക്കൂളിലേയും കുട്ടികള്‍ സ്‌ക്കൂള്‍ പി.ടി.എകളുടെ നേതൃത്വ ത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കോരു ത്തോടിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ നിന്നും ശേഖരിച്ച പഴയ പത്രമാസികകളും ആക്രി സാധനങ്ങളും വിറ്റ് കിട്ടിയ തുകയാണ് മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. ഉപയോഗശൂ ന്യ മെന്നു കരുതി നമ്മള്‍ വലിച്ചെറിയുന്ന പല സാധനങ്ങള്‍ക്കും അപ രനെ സഹായിക്കുന്നതില്‍ വലിയ മൂല്യമുണ്ട് എന്ന് തെളിയിക്കാന്‍ ഈ കാര്യത്തി ലൂടെ കുട്ടികള്‍ക്ക് സാധിച്ചു.

ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തി ല്‍ സ്‌കൂള്‍ അസി.മാനേജര്‍ റവ.ഫാദര്‍ ജോര്‍ജ്ജ് കൊട്ടുകാ പ്പള്ളി 100000/ രൂപയുടെ ചെക്ക് തഹസീല്‍ദാര്‍ക്ക് കൈമാറി.പ്രസ്തു ത സമ്മേളനത്തിന് കോരുത്തോട് വില്ലേജ് ഓഫീസര്‍ നിജുമോന്‍ പി.എസ് അദ്ധ്യക്ഷത വഹിച്ചു..കോരുത്തോട് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് പി.കെ.സുധീര്‍,പഞ്ചായത്ത് മെമ്പര്‍ മാരായ റെനി സെബാസ്റ്റ്യന്‍, രത്‌നമ്മ രവീന്ദ്രന്‍, പി.ടി.എ പ്രസിഡന്റുമാരായ ജോര്‍ജ്കുട്ടി പെരുകിലംതറപ്പേല്‍, ജോജോ പാമ്പാടത്ത,സെന്റ് ജോര്‍ജ്ജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ തോമസ് കണ്ടപ്ലാക്കല്‍,സെന്റ് ജോര്‍ജ്ജ് യു പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസുകുട്ടി സെബാസ്റ്റ്യന്‍എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY