കോരുത്തോട് സി പി ലെ റ്റി.കെ രാജു പ്രസിഡന്റ് കോൺഗ്രസ് പിന്തുണയോടെ മൽ സരിച്ച ജനപക്ഷം സ്ഥാനർത്ഥിക്കെതിരെയാണ് വിജയം…

പൂഞ്ഞാറിന് പിന്നാലെ മുണ്ടക്കയം കോരുത്തോടും കോൺഗ്രസ് ജനപക്ഷം കൂട്ടുകെട്ട്. എന്നാൽ എൽ.ഡി.എഫിന് വ്യക്തമായി ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ വിജയം സി.പി. ഐക്ക്.മുൻ ധാരണ പ്രകാരം സി.പി.എമ്മിലെ പി.കെ സുധീർ പ്രസിഡന്റ് സ്ഥാനം ഒഴി ഞ്ഞ കോരുത്തോട് പഞ്ചായത്തിൽ സി.പി.ഐയിലെ റ്റി.കെ രാജു പ്രസിഡന്റ്.രാവിലെ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ മൽസ രിച്ച ജനപക്ഷം സ്ഥാനാർത്ഥി ജോജോ പാമ്പാടത്തിനെ തോൽപ്പിച്ചാണ് റ്റി.കെ.രാജു പ്രസി ഡന്റായത്.രാജുവിന് 13 അംഗ പഞ്ചായത്തിൽ എട്ട് വോട്ട് ലഭിച്ചു.ജോജോ പാമ്പാടത്തി ന് കോൺഗ്രസിന്റെതുൾപ്പെടെ 5 വോട്ടാണ് ലഭിച്ചത്.ഒമ്പതാം വാർഡ് മൂന്നോലിയിൽ നിന്നുമുള്ള ഗ്രാമ പഞ്ചായത്തംഗമാണ് റ്റി.കെ.രാജു.ഏ ഴാം വാർഡ് കുഴിമാവിലെ ഷിജി അജയകുമാറാണ് വൈസ് പ്രസിഡന്റ്.സി.പി.എം അംഗമാണ് ഷിജി.എൽ.ഡി.എഫിലെ മുൻ ധാരണപ്രകാരം സി.പി.എമ്മിലെ പി.കെ.സു ധീറും വൈസ് പ്രസിഡന്റയിരുന്ന സി.പി.ഐയിലെ ശശികല യശോധരനും രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ മൂന്ന് വർഷം സി.പി.എമ്മിനും അവസാന രണ്ട് വർഷം സി.പി.ഐക്കും എന്നതായിരുന്നു എൽ.ഡി.എഫിലെ ധാരണ. 13 അംഗ പഞ്ചായത്തിൽ സി.പി.എം 5 ,സി.പി.ഐ 3, കോൺഗ്രസ് 4 ജനപക്ഷം ഒന്ന് എന്നതാണ് കക്ഷിനില.കാഞ്ഞിരപ്പള്ളി സ്റ്റാറ്റിക്സ് ഓഫീസർ ജയശങ്കരായിരുന്നു വരണാധികാരി.