നൂറ്റാണ്ടിന്റെ ആചാരപ്പെരുമയുമായി കോപ്പാറ മലയിൽ ഐവർകളി അരങ്ങേറി.കോ രുത്തോട് കേസടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ വനത്തിനുള്ളിലെ കോപ്പാറ ഭഗവതിയുടെ സന്നിധിയിലായിരുന്നു മല അരയസമൂഹത്തിന്റെ നേതൃത്വ ലുള്ള ഐ വർ കളി. വനവാസകാലത്ത് പഞ്ചപാണ്ഡവർ കോപ്പാറ വനമേഖലയിൽ എത്തി ആഴ്ച കളോളം തങ്ങുകയും കോപ്പാറ ഭഗവതിയുടെ മുൻപിൽ ഐവർ കളി നടത്തി എന്നതാണ് വിശ്വാസം.

ഇത് മുൻ നിർത്തിയാണ് മകരമാസത്തിലെ ഇരുപത്തിയെട്ടാം നാളായ തിങ്കളാഴ്ച രാത്രി യിൽ കോപ്പാറ മലയിൽ മല അരയ സമൂഹത്തിൽ പെട്ട വിശ്വാസികൾ ഒത്ത് ചേർന്ന് ഐവർകളി അവതരിപ്പിച്ചത്.പഞ്ചപാണ്ഡവരുടെ യുദ്ധത്തിന്റെ കഥകളാണ് ഐവർ കളിയിലൂടെ പറയുന്നത്.മല അരയ സമൂഹത്തിന്റെ പരമ്പരാഗത കലാരൂപമായാണ് നൂറ്റാണ്ടുകളായി നടക്കുന്ന ഐവർ കളി അറിയപ്പെടുന്നത്. വനം വകുപ്പിന്റെ പ്രത്യേക അനുമതി നേടിയാൽ മാത്രമെ കോപ്പാറ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന കോപ്പാറ ഭഗവതി ക്ഷേത്രത്തിലെക്ക് എത്തുവാൻ കഴിയു.അഖില തിരുവിതാം കൂർ മല അരയ മഹാസഭയുടെ നിയന്ത്രണത്തിലാണ് ഇവിടെ പൂജകളടക്കം നടക്കുന്നത്.

വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടേക്ക് പ്രവേശനം. അഞ്ച് കിലോ മീറ്റർ വനത്തി നുള്ളിലായി സ്ഥിതി ചെയ്യുന്ന കോപ്പാറ ഭഗവതിയുടെ സന്നിധിയിൽ പൂജ നടത്തുന്നത് ഭക്തർ തന്നെയാണ് എന്നും പ്രത്യേകതയാണ്. മലമൂർത്തികളാണ് പ്രതിഷ്ഠ. ശബരി മ ലയുമായി ബന്ധപ്പെട്ട 18 മലകളിൽ ഒരു മലയായാണ് കോപ്പാറ മല അറിയപ്പെടുന്നത് തന്നെ