കാഞ്ഞരപ്പളളി ഗവൺമെന്‍റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്‍റെ വാര്‍ഷികാഘോഷവും സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലാകായിക, ശാസ്ത്ര മത്സരങ്ങളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികള്‍ക്കുളള അവാര്‍ഡ് ദാനവും ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പളളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷ ണം നടത്തി.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജെസി ഷാജന്‍, പഞ്ചായത്ത് മെംബര്‍ ശ്യാമള ഗംഗാധരന്‍, സ്‌കൂള്‍ സൂപ്രണ്ട് മാത്യു ഉമ്മന്‍, പിടിഎ പ്രസിഡന്‍റ് രഞ്ജു തോമസ്, അരുണ്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ കലാപരിപാടികള്‍ നടത്തി.