കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയു ടെ ആത്മഹത്യ ശ്രമം.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കൈക്കുഞ്ഞുമായെത്തിയ യുവതി കൂട്ടി ക്കൽ പഞ്ചായത്ത് ഓഫീസ് മുൻപിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന യുവതിയാണ് 3 വയ സുള്ള പെൺകുഞ്ഞുമായെത്തി ആത്മഹത്യ ശ്രമം നടത്തിയത്. കൊടുങ്ങയിൽ പ്രവ ർത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തൻ്റെയും കുഞ്ഞിൻ്റെ യും ദേഹമാസകലം ഒഴിച്ച ശേഷം ഇവർ തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവർ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു.