പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അമിതവേഗവും അ ശ്രദ്ധയും ഒപ്പം അശാസ്ത്രീയമായ റോഡ് ടാറിംഗുമാണ് അപകടങ്ങള്‍ക്ക് കാരണം.

ഒരു ആഴ്ചയില്‍ 5 അപകടം. 4 മരണം. ഇന്നലെ ഉച്ചയ്ക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ച രിച്ച മിനി ബസ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചതാണ് ഒടു വില്‍ സംഭവിച്ചത്.അമിതവേഗം തടയാന്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ തന്നെ 3 പേരുടെ ജീവനെടുത്ത അപകടമാണ് കഴിഞ്ഞ ദിവസം പാലാ പൊന്‍കുന്നം റോഡില്‍ ഉണ്ടായത്. ഇളങ്ങുളം മിഥിലാപുരിയിലെ സ്പീഡ് ബ്രേക്കറിന് ഉള്ളില്‍ നേര്‍ക്കുനേര്‍ സ്വകാര്യ ബ സും കാറും കടന്നുപോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അന്നത്തെഅപകടം. ഇതിന് ശേഷ വുമുണ്ടായി ഇവിടെ നിരവധി അപകടങ്ങള്‍. ആളപായം ഉണ്ടാകാതിരുന്നത് ആരുടെ യൊക്കൊയോ ഭാഗ്യം കൊണ്ട്.

ദേശീയപാതനിലവാരത്തില്‍ പൊന്‍കുന്നം- പാലാ റോഡ് നിര്‍മിച്ച ശേഷം രണ്ടര വര്‍ഷ ത്തിനിടയില്‍ 117 അപകടങ്ങളിലായി ജീവന്‍ നഷ്ടമായത്46 പേര്‍ക്കാണ് 200ന്നോളം പേ ര്‍ക്ക് വിവിധയപകടങ്ങളിലായി പരുക്കേറ്റു.അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തി നൊപ്പം,വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങ ള്‍ പലപ്പോഴും ഇവിടെ ക്ഷണിച്ച് വരുത്തുന്നത്.റോഡ് നന്നായതോടെ രാപകല്‍ ഭേദമില്ലാ തെ വാഹനങ്ങള്‍ പായുകയാണ്. സ്പീഡ് ബ്രേക്കറിന് സമീപം പോലും വേഗത കുറ യ്ക്കാതെ കടന്നു പോകാനുള്ള ശ്രമമാണ് പലരും നടത്തുന്നത്.
അപകടങ്ങള്‍ തുടര്‍ സംഭവങ്ങള്‍ ആയതോടെ നേരത്തെ നാറ്റ്പാക് ഇവിടെ പഠനം നട ത്തിയിരുന്നു.ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തയാറാക്കി സമര്‍ പ്പിച്ച സുരക്ഷ ക്രമീകരണ നിര്‍ദേശങ്ങള്‍ റോഡ് സേഫ്റ്റി അധികൃതരുടെ ഓഫിസിലെ ഫയലില്‍ ഇപ്പോഴും വിശ്രമത്തിലാണ്.റോഡില്‍ പല സ്ഥലത്ത് സ്ഥാപിച്ച 3 സ്പീഡ് ബ്രേ ക്കര്‍ മാത്രമാണ് അപകടങ്ങള്‍ ഏറിയിട്ടും ആ കെയുള്ള വേഗനിയന്ത്രണം സംവിധാനം. അമിത വേഗത തടയാനുള്ള മറ്റ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഇതേവരെ ഒരു തീരുമാനവും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

അതെ സമയം പൊന്‍കുന്നം – പാലാ റോഡില്‍ അപകടം പെരുകിയതോടെ അപകട സാധ്യത ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും എന്ന് ഡോ.എന്‍.ജയരാജ് എംഎല്‍എ പറഞ്ഞു. ഇതു സംബന്ധിച്ച് കെ.എം.മാണി എംഎല്‍എയുമായി ഇന്നലെ ചര്‍ച്ച നടത്തി എന്നും കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവരുടെ യോഗം അടു ത്ത ദിവസം ചേരും എന്നും എംഎല്‍എ പറഞ്ഞു.