പൊൻകുന്നം/മുണ്ടക്കയം: ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ലെന്നും മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും സി.പി.എം.സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ൻ.എൽ.ഡി.എഫിന്റെ കേരള സംരക്ഷണയാത്രയ്ക്ക് പൊൻകു ന്നത്ത് നൽ കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാബരി മസ്ജിദ് നി ന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നാണ് എ.ഐ.സി.സി.ജനറൽ സെക്രട്ട റി ഹരീഷ് റാവത്ത് പറയുന്നത്.രാഹുൽ ഗാന്ധി ഇത് തള്ളി പറഞ്ഞിട്ടുമില്ല. കേരളത്തി ലെ യു.ഡി. എഫിന്റെയും ലീഗിന്റെയും നിലപാട് എന്താണെന്നും കോടിയേരി ചോദി ച്ചു. മോദി ഇ ന്നലെ ഗംഗയിൽ മുങ്ങി കുളിച്ചു.അഞ്ച് വർഷത്തെ ബി.ജെ.പി. ഭരണത്തി ന്റെ പാപങ്ങ ൾ എത്ര മുങ്ങി കുളിച്ചാലും മാറില്ല.
പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫിന് വിജയിക്കുവാൻ കഴിയും.ശമ്പരിമലയുള്ള തുകൊണ്ട് പത്തനംതിട്ടയിൽ വിജയിക്കുമെന്ന് പറയുന്ന ബി.ജെ.പി.നരേന്ദ്രമോദി പത്ത നംതിട്ടയിൽ മത്സരിക്കുവാൻ തയ്യാറാകുമോയെന്നും കോടിയേരി ചോദിച്ചു.കേരളത്തി ലേക്ക് അമിത് ഷായും മോദിയും യോഗിയും വരുന്നതു കൊണ്ട് വിമാന കൂലിനഷ്ടമാകു മെന്നല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല.
കേരളത്തിൽ രണ്ട് മുന്നണികളും വിട്ട് കക്ഷികൾ എൽ .ഡി.എഫിൽ ചേരുന്ന സ്ഥിതിയാ ണുള്ളത്.എൽ.ഡി.എഫ് കാരന്റെ കാൽ ഉറച്ചതാണെന്നും അതാണ് ജനം ഇടത് മുന്നണി യെ വിജയിപ്പിക്കുന്നത്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ആയിരം ദിവസം തിക യുമ്പോൾ ആയിരത്തിയഞ്ഞൂറ് പദ്ധതികൾ ആരംഭിച്ചു. പാവങ്ങൾക്ക് മുൻഗണന നൽ കുന്ന സർക്കാരാണിത്. അതുകൊണ്ടാണ് ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചതെന്നും കോ ടിയേരി പറഞ്ഞു. ക്ഷേമപെൻഷനുകൾ കുടിശിഖ തീർത്ത് നൽകുകയും ഏപ്രിൽ മാസ ത്തെ പെൻഷൻ മുൻകൂർ നൽകുകയും ചെയ്യുന്ന സർക്കാരാണിത്.
പൊൻകുന്നം പി.പി.റോഡ് ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തു റന്ന വാഹനത്തിൽ കോടിയേരി ബാലകൃഷ്ണനെ സമ്മേള നവേദിയായ രാജേന്ദ്ര മൈതാ നത്തേക്ക് സ്വീകരിച്ചാനയിച്ചു. സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.എ ഷാ ജി അധ്യക്ഷത വഹിച്ചു.ജാഥാ അംഗങ്ങളായ പ്രകാശ് ബാബു, ഡീക്കൺ തോമസ് കയ്യത്ര ,പി.സതീദേവി, കാസിം ഇരിക്കൂർ, ആന്റണി രാജു ,പി.എം.മാത്യു എന്നിവർ സംസാ രിച്ചു. എൽ.ഡി.ജില്ലാ നേതാ കായ വി.എൻ.വാസവൻ, സി.കെ.ശശിധൻ, എം.റ്റി.കുര്യ ൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം സെക്രട്ടറി ഗിരീഷ് .എസ് .നായർ സ്വാഗതവും എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കാനം രാമകൃഷ്ണൻ നായർ നന്ദിയും രേഖപ്പെടുത്തി.