മതത്തിന്റെ മാനവികമുഖം വികൃതമാക്കുന്നവർക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും, നിരപരാധികളെ കൊന്നുതള്ളി മതത്തിന്റെ പേരിൽ അവകാശ വാ ദം ഉന്നയിക്കുന്നവർ മനുഷ്യ സമൂഹത്തിന്റെ പൊതു ശത്രുവാണെന്നും കെ.എൻ എം. കോട്ടയം ജില്ലാ സമ്പൂർണ്ണ കൺവെൻഷൻ അഭിപ്രായപ്പെട്ടു ഈരാറ്റുപേട്ട ബറക്കാത്ത് ഓഡിറ്റോറിയത്തിൽ  യോഗം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ആലപ്പുഴ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹകസമിതി അംഗം സയ്യിദലി സ്വലാഹി വയനാട്, ഐ എസ് എം സം സ്ഥാന സെക്രട്ടറി അബ്ദുൽ ശുക്കൂർ സ്വലാഹി, കെ എൻ എം ജില്ലാ പ്രസിഡന്റ് എം പി അസ്ഹർ ഫാറൂഖി, ജില്ലാ സെക്രട്ടറി നാസർ മുണ്ടക്കയം, ഭാരവാഹികളായ ഇർഷാ ദ് കെ.എം, നസീർ റ്റി.എച്ച് ജാഫർ ഈരാറ്റുപേട്ട, ടിപിഎം നൗഷാദ്, ഷാജഹാൻ എച്ച്, നിസാം ചങ്ങനാശ്ശേരി, ഐഎസ് എം ജില്ലാ പ്രസിഡൻറ് ഷിഹാബുദ്ദീൻ റ്റി.എ, അക്ബർ സ്വലാഹി, തുടങ്ങിയവർ സംസാരിച്ചു.