മുസന്ന: കാഞ്ഞിരപ്പള്ളി ഗ്ലോബല്‍ അസോസിയേഷന്‍ മസ്‌കത്ത് സോണ്‍ കലാ-കുടും ബ സംഗമം വെള്ളിയാഴ്ച്ച മുസന്നയില്‍ നടന്നു. കെ.എല്‍ 34 കാഞ്ഞിരപ്പള്ളി എന്ന പേരില്‍ 3 മണി മുതല്‍ 7.00 മണി വരെ കലാ – കായിക പരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഷമീര്‍ കൊല്ലക്കാന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ജി.എ യുടെ സേവന മേഖലകളെ അദ്ദേഹം പരിചയപ്പെടുത്തി.മനുഷ്യനും മാനവി കതയും എന്ന വിഷയത്തില്‍ യാസിര്‍ മൊയിതു മുഖ്യ പ്രഭാക്ഷണം നടത്തി.മുതിര്‍ന്ന പ്രവാസികളായ ജമാല്‍ ഇടക്കുന്നം, നൂര്‍ദ്ദീന്‍ കൊല്ലക്കാന്‍,മജീദ് കളത്തില്‍,ലത്തീഫ് ആക്കാട്ടുപറമ്പില്‍, യഹിയാ ഖാന്‍, റബീസ് പി സലാം,നൗഷാദ് മടത്തില്‍, കെ.എച് റഷീദ്,ഷാജി പാടിക്കല്‍, റിയാസ് അബ്ദുല്‍ കരീം എന്നിവരെ ആദരിച്ചു.റഹ്മാന്‍ വട്ടകപ്പാറ സ്വാഗതവും ഷമീര്‍ പാറയിലും ഷാജി മുഹമ്മദ് ആശംസയും,ഫാസില്‍ അന്‍സാരി നന്ദിയും അറിയിച്ചു.

അസീം കാഞ്ഞിരപ്പള്ളി , ജവാദ് അഹമ്മദ്, നാസിം മുഹമ്മദ്, തൗഫീക്ക് ജബ്ബാര്‍, നൗഫല്‍ റ്റി.കെ ,സമീര്‍ പി.എസ്.എം എസ്, ഷാ റസാഖ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്തം നല്‍കി.