കോ​​ട്ട​​യം:ന​​ട്ടാ​​ശേ​​രി കെ​​വി​​ൻ പി. ​​ജോ​​സ​​ഫി​​ന്‍റേ​​ത് ആ​​സൂ​​ത്രി​​ത കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന് പ്രോ​​സി​​ക്യൂ​​ഷ​​ൻ കോ​​ട​​തി​​യി​​ൽ.പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രേ കു​​റ്റ​​പ​​ത്രം ചു​​മ​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്രാ​​ഥ​​മി​​ക വാ​​ദ​​ത്തി​​ലാ​​ണു കൊ​​ല​​പാ​​ത​​കം ആ​​സൂ​​ത്രി​​ത​​മാ​​യി​​രു​​ന്നു​​വെ​​ന്നു പ്രോ​​സി​​ക്യൂ​​ഷ​​ൻ വാ​​ദം.അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് ആ​​ൻ​​ഡ് സെ​​ഷ​​ൻ​​സ് കോ​​ട​​തി നാ​​ല് ജ​​ഡ്ജി കെ.​​ജി. സ​​ന​​ൽ കു​​മാ​​ർ മു​​ന്പാ​​കെ​​യാ​​ണ് വാ​​ദം ന​​ട​​ന്ന​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു വേ​​ണ്ടി അ​​ഡ്വ. സി.​​എ​​സ്. അ​​ജ​​യ​​ൻ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി. 14 പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ​​യും തു​​ല്യ​​കു​​റ്റ​​ക്കാ​​രാ​​യി 10 വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി.

വ​​ധ​​ശി​​ക്ഷ ല​​ഭി​​ക്കാ​​വു​​ന്ന ന​​ര​​ഹ​​ത്യ,കൊ​​ല​​പാ​​ത​​കം (302),ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ,ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി വി​​ല​​പേ​​ശ​​ൽ (364 എ), ​ഗൂ​​ഢാ​​ലോ​​ച​​ന (120 ബി),​​ഭ​​വ​​ന ഭേ​​ദ​​നം (449),പ​​രി​​ക്കേ​​ൽ​​പ്പി​​ക്ക​​ൽ (321), ത​​ട​​ഞ്ഞു​​വ​​യ്ക്ക​​ൽ (342), ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ൽ (506 ര​​ണ്ട്), വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി നാ​​ശ​​ന​​ഷ്ടം വ​​രു​​ത്ത​​ൽ (427), തെ​​ളി​​വു​​ന​​ശി​​പ്പി​​ക്ക​​ൽ (201), പൊ​​തു ഉ​​ദ്ദേ​​ശ്യം (34) തു​​ട​​ങ്ങി​​യ കു​​റ്റ​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​മെ​​ന്നു പ്രോ​​സി​​ക്യൂ​​ഷ​​ൻ വാ​​ദി​​ച്ചു. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ തെ​​ളി​​വു​​ക​​ൾ, സാ​​ക്ഷി മൊ​​ഴി​​ക​​ൾ, രേ​​ഖ​​ക​​ൾ, പ്ര​​മാ​​ണ​​ങ്ങ​​ൾ എ​​ന്നി​​വ പ്രോ​​സി​​ക്യൂ​​ഷ​​ൻ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. പ്രോ​​സി​​ക്യൂ​​ഷ​​ൻ വാ​​ദം ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ചു. പ്ര​​തി​​ഭാ​​ഗം വാ​​ദം കേ​​ൾ​​ക്കു​​ന്ന​​തി​​നാ​​യി കേ​​സ് 22ലേ​​ക്കു മാ​​റ്റി.

176 സാ​​ക്ഷി​​ക​​ൾ, 170 പ്ര​​മാ​​ണ​​ങ്ങ​​ൾ, മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ൾ, പ്ര​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ച മൂ​​ന്നു കാ​​റു​​ക​​ൾ, 190 രേ​​ഖ​​ക​​ൾ, പോ​​സ്റ്റു​​മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്, മൊ​​ബൈ​​ൽ ഫോ​​ണ്‍, ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ൾ, ഫോ​​ണ്‍ കോ​​ൾ ലി​​സ്റ്റ്, സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ എ​​ന്നി​​വ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി .സം​​ശ​​യാ​​സ്പ​​ദ​​മാ​​യി കേ​​സ് തെ​​ളി​​യി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് പ്രോ​​സി​​ക്യൂ​​ഷ​​ൻ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. കൊ​​ല​​പാ​​ത​​ക​​ത്തി​​നു ദൃ​​ക്സാ​​ക്ഷി​​ക​​ളി​​ല്ലെ​​ന്നും ശ​​ക്ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തെ​​ളി​​വു​​ക​​ളു​​ണ്ടെ​​ന്നും പ്രോ​​സി​​ക്യൂ​​ഷ​​ൻ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.കേ​​സി​​ലെ 14 പ്ര​​തി​​ക​​ളെ​​യും ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ എ​​ത്തി​​ച്ചി​​രു​​ന്നു. നീ​​നു​​വി​​ന്‍റെ പി​​താ​​വ് ചാ​​ക്കോ, സ​​ഹോ​​ദ​​ര​​ൻ ഷാ​​നു ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​റു പ്ര​​തി​​ക​​ളു​​ടെ ജാ​​മ്യാ​​പേ​​ക്ഷ ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൈ​​ക്കോ​​ട​​തി നി​​ര​​സി​​ച്ചി​​രു​​ന്നു.

എ​​ട്ടു മാ​​സ​​ത്തി​​ല​​ധി​​ക​​മാ​​യി പ്ര​​തി​​ക​​ൾ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്.പ്ര​​തി​​ക​​ളാ​​യ സാ​​നു ചാ​​ക്കോ, നി​​യാ​​സ്മോ​​ൻ, ഇ​​ഷാ​​ൻ, റി​​യാ​​സ്, ചാ​​ക്കോ, മ​​നു മു​​ര​​ളീ​​ധ​​ര​​ൻ, ഷെ​​ഫി​​ൻ, നി​​ഷാ​​ദ്, ടി​​റ്റോ ജെ​​റോ, വി​​ഷ്ണു, ഫ​​സി​​ൽ ഷെ​​രീ​​ഫ്, ഷാ​​നു ഷാ​​ജ​​ഹാ​​ൻ, ഷി​​നു നാ​​സ​​ർ, റെ​​മീ​​സ് എ​​ന്നി​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യി​​രു​​ന്നു. കെ​​വി​​ന്‍റെ പി​​താ​​വ് ജോ​​സ​​ഫും സു​​ഹൃ​​ത്ത് അ​​നീ​​ഷും വാ​​ദം കേ​​ൾ​​ക്കാ​​ൻ കോ​​ട​​തി​​യി​​ൽ എ​​ത്തി​​യി​​രു​​ന്നു.

LEAVE A REPLY