പ്രതിസന്ധിയില്‍ ആയിരിക്കുന്ന റബ്ബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ റബ്ബറിന് കിലോ ഗ്രാമിന് 200 രൂപ തറവില നിശ്ചയിക്കണം എന്നും, അകാരണമായി നിര്‍ത്തി വച്ചിരി ക്കുന്ന റബ്ബര്‍ സബ്സിഡി പുനരാരംഭിക്കണമെന്നും , കര്‍ഷക പെന്‍ഷന്‍ കുടിശിക തീര്‍ത്തു വിതരണം ചെയ്യണമെന്നും എന്‍ ജയരാജ് എം എല്‍ എ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃ യോഗം ഉല്‍ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. 
നിയോജകമണ്ഡലം പ്രസിഡന്റ് എ എം മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ അജിത് മുതിരമല, സണ്ണികുട്ടി അഴകംപ്രയില്‍, ബെന്നി അഞ്ചാനീ, ജോണിക്കുട്ടി മഠത്തിനകം, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, കെ എസ് ജോസഫ്, ജെയിംസ് തടത്തില്‍, ഷാജി നല്ലെപ്പറമ്പില്‍, ജോസഫ് കൊണ്ടോടി, തോമസ് വെട്ടുവേലില്‍, ബേബി പനക്കല്‍, റെജി പോത്തന്‍, ഷാജി പാമ്പൂരി, സുമേഷ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.