എരുമേലി: പരിപാവനമായ ശബരിമലയെ കോടതിവിധിയുടെ പേരില്‍ കലാപ ഭൂമി ആക്കുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആചാരനുഷ്ഠാന കാര്യങ്ങളില്‍ മാ റ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നൽകിയപ്പോൾ വിശ്വസികളുടെയും, മതസംഘടനകളുടെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ടാകണം എന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.വിശ്വാസികളുടെ അവകാശം സംരക്ഷക്കണമെന്നും, ശബരിമല സ്ത്രീ പ്രവേശന അനു മതി നല്‍കികൊണ്ടുള്ള കോടതിവിധിക്കെതിരെ കേന്ദ്ര സംസ്ഥാന, സര്‍ക്കാരുകള്‍ നിയ മനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസി ഡന്‍റ് പ്രസാദ് ഉരുളികുന്നത്തിന്‍റെ നേതൃത്വത്തില്‍ എരുമേലി കൊച്ചമ്പലം ഗോപുരവാ തുക്കല്‍ നടത്തിയ ശയന പ്രദക്ഷിണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കു ക ആയിരുന്നു അദ്ദേഹം.കേരളാ കോണ്‍ഗ്രസ്സ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് മജു പുളിക്കല്‍ മുഖ്യ പ്രസംഗം നടത്തിപി.ജെ സെബാസ്റ്റ്യന്‍, സാജന്‍ തൊടുക,സുമേഷ് ആന്‍ഡ്രൂസ്, ജോര്‍ഡി ന്‍ കിഴക്കേത്തലക്കല്‍,രാജേഷ് വാളിപ്ലാക്കല്‍,ജോളി മടുക്കക്കുഴി,അജിത് മുതിരമല, രന്ദീപ് ജി നായര്‍,സാബു കാലപറമ്പില്‍,രാജന്‍ കുളങ്ങര,ജെയിംസ് പെരുമാക്കുന്നേല്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്,ശ്രീകാന്ത് എസ് ബാബു,ഫെലിക്സ് വെളിയത്തുകന്നേല്‍,തങ്കച്ച ന്‍ കാരക്കാട്ട്,അനീഷ് കൊക്കര,ലിറ്റോ പാറേക്കാട്ടില്‍,അജി വെട്ടുകല്ലാകുഴിയില്‍,സ ന്തോഷ് കുഴിക്കാട്,ഷാജി പുതിയാപറമ്പില്‍,മനോജ് മറ്റമുണ്ട,മഹേഷ് ചെത്തിമറ്റം, അജി അമ്പലത്തറ,സോജന്‍ ആലക്കുളം,റെനിറ്റോ താന്നിക്കല്‍ തുടങ്ങിയവര്‍ പ്രസംഗി ച്ചു.