ലോട്ടറി തൊഴിലാളികളോടുള്ള നിഷേധാത്മക നിലപാടുകൾക്കെതിരെയും ലോട്ടറി തൊഴിലാളികൾക്കായി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ടും കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന വാഹന പ്രച രണ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഭാഗ്യം വിൽക്കുന്നവർ ദൗർഭാഗ്യർ എന്ന മുദ്രാവാക്യമുയർത്തി  മാർച്ച് അഞ്ചിന് കാസർഗോഡിൽ നിന്നുംനിന്നും ആരംഭിച്ച 21ന് സെക്രട്ടറിയേറ്റ് കവാടത്തിൽ സമാപിക്കും.
സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗം പണിയെടുക്കുന്ന ലോട്ടറി മേഖലയോടുള്ള സർക്കാരിന്റെ അവഗണന അടിയന്തരമായി അവസാനിപ്പിക്കണമെന്നും അതിനുള്ള താക്കീതായി ഈ വാഹനം പ്രചരണ ജാഥ മാറും എന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോമി കല്ലാനി അഭിപ്രായപ്പെട്ടു.പേട്ട കവലയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ കുട്ടപ്പായി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുനിൽ തേനംമാക്കൽ, പി.ജിരാജ്,ഫസലി പച്ചവെട്ടി , ലെജീവ് വിജയൻ , ജില്ല പ്രസിഡന്റ് എം.ആർ ഷാജി ,സക്കീർ ചങ്ങപ്പള്ളി,സതീഷ് ചന്ദ്രൻ നായർ , പി.എ ഷെമീർ ,അഭിലാഷ് ചന്ദ്രൻ , ഫിലിപ്പ് പള്ളിവാതുക്കൽ, അൻവർഷാ കോനാട്ടുപറമ്പിൽ ,കെ എൻ രാമദാസ് ,സാലു പി മാത്യു , എ കെ കുര്യാക്കോസ്, സുനിൽ മാത്യു , ഒ എം ഷാജി, നെജിബ് കാഞ്ഞിരപ്പള്ളി , റ്റി.എസ് നിസു ,എംകെ ഷമീർ , നായിഫ് ഫൈസി ,ബിനു കുന്നുംപുറം   , ഹനിഫ ,അഫ്സൽ കളരിക്കൽ ,കെ .എൻ നൈസാം , നദിർഷ വി.ബി,  അൻവർ പുളിമൂട്ടിൽ ,സജി കുട്ടപ്പൻ ,കെ എച്ച് അക്ബർ , ഷാജി ആനിത്തോട്ടം ,ബിജോബേബി , ഇ.എസ് സജി തുടങ്ങിയവർ സംസാരിച്ചു