കേരള സമൂഹത്തെ  കാർന്നു തിന്നുന്ന ക്യാൻസർ ആയി മയക്കുമരുന്ന് മാറി എന്ന് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ്‌ (എം) കാഞ്ഞിരപ്പള്ളി മേഖ ല കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കല്ലിൽ നടന്ന മോചനജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമൂഹം ഈ വിധത്തിൽ മുന്നോട്ടു പോയാൽ ഭാവിയിൽ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കില്ല എന്നും അ ദ്ദേഹം പറഞ്ഞു.മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനും വാർഡ് തല ങ്ങളിൽ സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമന്നും ജോ ളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.
മേഖല കൺവീനർ ഷാജി പുതിയാപറമ്പിൽ അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക്‌ പ ഞ്ചായത്ത് മെമ്പർ വിമല ജോസഫ്, മനോജ്‌ മറ്റമുണ്ടയിൽ,ആൽബിൻ പേണ്ടാനം, പ്രി ൻസ് ചാക്കോ തോട്ടത്തിൽ, ജോണി വളയത്തിൽ, സിജോ മുണ്ടമറ്റം,ജോയി കൈപ്പൻ പ്ലാക്കൽ, ജേക്കബ് കാപ്പുകാട്ടിൽ, ബിനോയ് വട്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.