കൂവപ്പള്ളി: കേരളത്തിലെ റബര്‍ കര്‍ഷക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്ന തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ.ജോസഫ്. ഈ ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്-എം പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ റബര്‍വില സ്ഥിരതാഫണ്ടുപ്രകാരം റബറിന് 200 രൂപയായി അടിസ്ഥാനവില പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂവപ്പള്ളി മേഖലയിലെ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തക കണ്‍വന്‍ഷനും സ മ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനത്തോ ടനുബന്ധിച്ച് കൂവപ്പള്ളി ജംഗ്ഷനില്‍ പുതിയതായി സ്ഥാപിച്ച കൊടിമരത്തില്‍ പാര്‍ട്ടി പതാക പാര്‍ട്ടി ഉന്നതാധികാരസമിതിയംഗം ഡോ.എന്‍.ജയരാജ് എം.എല്‍.എ. ഉയര്‍ ത്തി. മണ്ഡലം പ്രസിഡന്റ് തോമസ് കട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.പാര്‍ട്ടി സംസ്ഥാ ന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം മുഖ്യപ്രഭാഷണവും സംസ്ഥാന സ്റ്റിയറിംഗ് ക മ്മിറ്റി അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആമുഖപ്രസംഗ വും നടത്തി.

മേഖലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഡോ. എന്‍. ജയരാജ് എം.എല്‍.എയും എസ്.എസ്.എല്‍.സി., +2 പരീക്ഷകളില്‍ മികച്ച വിജയം നേടിയ കൂവപ്പള്ളി മേഖല യിലെ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും പുരസ്‌കാരങ്ങള്‍ വി തരണം ചെയ്തു.

സമ്മേളനത്തില്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ മണ്ഡ ലം സെക്രട്ടറി സിബി ശൗര്യാംകുഴി,ജോര്‍ജ്ജുകുട്ടി ആഗസ്തി,മജു പുളിക്കല്‍,ജോണി ക്കുട്ടി മഠത്തിനകം,ജയാ ജേക്കബ്,സാജന്‍ കുന്നത്ത്,മറിയാമ്മ ടീച്ചര്‍,ജോളി മടുക്കക്കു ഴി,ഡയസ് കോക്കാട്ട്,സോഫി ജോസഫ്,ജോജി വാളിപ്ലാക്കല്‍,ജോളി ഡൊമിനിക്,ജോ സ് കൊള്ളിക്കുളവില്‍,അലക്സ് പുതിയാപറമ്പില്‍,ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജോസഫ്പടിഞ്ഞാറ്റ,ഫിലോമിന റെജി,സുജീലന്‍ കെ.പി,ജെയിംസ് പെരുമാംകുന്നേല്‍, ബിജോ കുറ്റുവേലില്‍,ബാബു.റ്റി.ജോണ്‍,സാറാ അലക്സ്,അരുണ്‍ ആലയ്ക്കാപറമ്പി ല്‍, തങ്കച്ചന്‍ പോത്തനാമലയില്‍, ബീനാ ബെന്നി പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനപരിപാടികള്‍ക്ക് വാര്‍ഡ് പ്രസിഡന്റുമാരായ തോമസ് സ്‌കറിയ വാഴ യ്ക്കാപ്പാറ, പി.റ്റി. മാത്യു പ്ലാപ്പള്ളി, ബേബി കോന്തിയാമഠം, കെ.ജെ. ജോസുകുട്ടി കല്ലംമാക്കല്‍, ജോയി മോളോപ്പറമ്പില്‍, തോമസ് ഓലിക്കല്‍, തോമസ് അമ്പാട്ടുപറ മ്പില്‍, ജോണി കപ്പലുമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.