രണ്ടു ഗോത്രവിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച കലാപം മാസങ്ങൾ പിന്നിട്ട് ആയിരക്കണ ക്കിന് ജനങ്ങൾക്ക് സാമ്പത്തികനഷ്ടവും, നിരവധിയാളുകൾക്ക് ജീവഹാനിയും, നിരവ ധി ആരാധനയങ്ങൾക്കും സ്വത്തുവകകൾക്കും, വലിയ നാശനഷ്ടം വരുത്തി വർഗീയ കലാപത്തിലേക്ക്പോലും മാറുവാനുള്ള സാധ്യതമനസിലാക്കി ഭരണഘടന ഉറപ്പു നൽ കുന്ന ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ മണിപ്പൂർ ഗവണമെന്റും അതി നെ നിയന്ത്രിക്കുന്ന കേന്ദ്ര ഗവൺമെന്റും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യ പ്പെട്ട്കൊണ്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് ടൗൺ ചുറ്റി പ്രതിഷേധ റാലിയും പ്ലാക്കാർഡുകളേന്തി പ്രതിഷേധ ധർണയും നടത്തി.  മണ്ഡലം പ്രസിഡണ്ട് സിബി നമ്പു ടാകത്തിന്റെ അധ്യക്ഷതയിൽ കൂടിയ പാറത്തോട്
പള്ളിപ്പടിയിൽ നടത്തിയ ധരണയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോജി വാളിപ്ലാ ക്കൽ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡാനി ജോസ് കുന്നത്ത്,പഞ്ചായത്ത് മെമ്പർ ജോൺ സിവാന്തിയിൽ, ജോസഫ് വാരണം, മറിയമ്മടീച്ചർ, വർഗീസ് കൊച്ചുകുന്നേൽ, തങ്കച്ചൻ ചെന്നക്കാട്ട് കുന്നേൽ, വർക്കിച്ചൻ കൊണ്ടാട്ട്, ഷാജഹാൻ പുത്തൻപുര, കുട്ടി ച്ചൻ കടക്കുഴ, ജോസഫ് പതിപ്പള്ളി, മരളീധരൻ ഈഴക്കുന്നേൽ, അപ്പച്ചൻ കപ്പലുമാക്ക ൽ, ജോസുകുട്ടി ഇടക്കാട്ട്, പി.എഫ് മാത്യു പ്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു. ടൗൺ ചുറ്റി നടത്തിയ പ്രകടതത്തിന് സാബു പ്ലാപ്പള്ളി, ബിജു ശൗര്യാകുഴി, മോൻസ് കിഴക്കേത്തല ക്കൽ, ടോമി സഞ്ചായം, ബെന്നി വാന്തിയിൽ, ജോയി മുള്ളു കാലായിൽ എന്നിവർ നേത്യത്വം നൽകി.