മണിമലയിൽ  കറിക്കാട്ടൂരിൽ ഇക്കഴിഞ്ഞ ദിവസം ജോസ് കെ.മാണി എംപിയുടെ മ കൻ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി  മരണപ്പെട്ട് അനാഥമായ കുടും ബാംഗങ്ങൾക്ക് അടിയന്തരമായി സർക്കാർ സാമ്പത്തിക ധനസഹായ അനുവദിക്കണ മെന്നും, മരണപ്പെട്ട ആളുടെ ഗർഭിണിയായ ഭാര്യക്ക് സർക്കാർ  ജോലി നൽകാൻ ത യ്യാറാവണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആ വശ്യപ്പെട്ടു.
ഈ നിമിഷം വരെ പോലീസ് കൃത്യമായ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല എ ന്നും ദൃക്സാക്ഷികളെ കണ്ട് ചോദിച്ചിട്ടില്ല എന്നും കുടുംബങ്ങൾ പരാതി പറഞ്ഞതായും സജി അറിയിച്ചു.അപകടം സംഭവിച്ച വാഹനത്തിന്‍റെ ഉടമയോ ബന്ധുക്കളോ ഈ നി മിഷം വരെയുംമരണപ്പെട്ട വരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോലും ത യ്യാറാകത്തത് ഖേദകരമാണെന്നും സജി പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല, കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നി യോജക മണ്ഡലം പ്രസിഡണ്ട് സി വി തോമസുകുട്ടി, മണിമല മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ സാർ, ലാൽജി മാടത്താനികുന്നേൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.