കാഞ്ഞിരപ്പള്ളി:രാഷ്ട്രീയ വേർതിരിവു കാണിക്കാതെയാണ് സംസ്ഥാന സർക്കാർ വികസ ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.സംസ്ഥാന റോഡ് വികസന പദ്ധതിയിൽപ്പെടുത്തി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ദീർഘകാല പരി പാലന കരാറിൽ നവീകരിച്ച കാഞ്ഞിരപ്പള്ളി –കാഞ്ഞിരംകവല റോഡിന്റെ കാഞ്ഞിര പ്പള്ളി റീച്ചിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

പ്രളയ ബാധിത പ്രദേശ ങ്ങൾക്ക് മുൻഗണന നൽകിയാണ് സർക്കാർ വികസന പ്രവർത്ത നങ്ങൾ നടപ്പാക്കുന്നത്. പ്രളയത്തെ തുടർന്നുള്ള കേരള പുനർനിർമ്മാണത്തിൽ ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകൾക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും മന്ത്രി പറ ഞ്ഞു.ഡോ.എൻ.ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി.ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.രാജേഷ്, പഞ്ചായത്ത് പ്രസിഡ ന്റ് ഷക്കീല നസീർ,ബ്ളോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ,അംഗം വിദ്യാ രാജേഷ് വി.പി.ഇസ്മായിൽ,പി.എൻ. പ്ര ഭാകരൻ,ജോബി കേളിയംപറമ്പിൽ,റോഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി കേരള മാനേജിങ് ഡയറക്ടർ കെ.ആർ.മധുമതി എന്നിവ്ര‍ പ്രസംഗിച്ചു.