പൊടിമറ്റം:വിജയപുരം രൂപതാ കെ.സി.വൈ.എം മുണ്ടക്കയം മേഖല 2019 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊടിമറ്റം സെന്റ് ജോസഫ് ഇടവകയില്‍ നടന്ന മേഖല വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മേഖലയിലെ വിവിധ ഇടവകളില്‍ നിന്നായി യുവജന പ്രതിനിധികള്‍ പങ്കെടുത്തു.വാര്‍ ഷിക സമാപന സമ്മേളനം കെ.സി. വൈ. എം. വിജയപുരം രൂപത പ്രസിഡന്റ് തോമസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
മേഖല വൈസ് പ്രസിഡന്റ് ഡെന്ന ഹന്ന ജയന്‍ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടര്‍ ഫാ. അഗ്‌നല്‍ ഡൊമിനിക്, രൂപത ട്രഷറര്‍ സുബിന്‍ കെ സണ്ണി, സെക്രട്ടറി വിദ്യ ജോസ ഫ്,സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങളായ വര്‍ഗീസ് മൈക്കിള്‍, സോനാ സാബു, യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ തോമസ്, സിജോ പൊടിമറ്റം, ജോസ്‌ന ജോസ് എന്നിവര്‍ പ്രസംഗി ച്ചു. ഭാരവാഹികളായി സിജോ പൊടിമറ്റം (പ്രസിഡന്റ്), ചിഞ്ചുമോള്‍ ചാക്കോ (വൈ സ് പ്രസിഡന്റ്), ജോസ്‌ന ജോസ് (സെക്രട്ടറി), ക്രിസ്റ്റി ജേക്കബ് (ജോ.സെക്രട്ടറി), പി.ബി. ആന്റണി (ട്രഷറര്‍). ഡെനിയ സിസി ജയന്‍, സ്‌നേഹ ഷാജി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
കേരള ‘ലോകത്തിലെ യുവജനങ്ങളും യുവജനങ്ങളുടെ ലോകവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി കെ സി വൈ എം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ വര്‍ഗീസും, ‘സമൂഹ നവോഥാനം യൂത്ത് മാപ്പിംഗിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാ ന സിന്‍ഡിക്കേറ്റ് അംഗം വര്‍ഗീസ് മൈക്കിളും ക്ലാസ്സ് നയിച്ചു.