മുണ്ടക്കയം:ഒരു വര്‍ഷം മുമ്പ് റവന്യു ,പഞ്ചായത്ത് അധികൃതര്‍ നല്‍കിയ സ്റ്റോപ് മെമ്മോയ്ക്കു കടലാസ് വിലപോലും നല്‍കാതെ സ്വകാര്യ വ്യക്തി രാത്ര്ിയുടെ മറവില്‍ നിര്‍മ്മാണ ജോലി തകൃതിയായി നടത്തുകയാണ്. കൊട്ടാരക്കര-ദിണ്ടുകല്‍ ദേശീയപാത യോരത്ത് പഴയ ബീവറേജ് ഷോപ്പിനു സമീപമാണ് പൈങ്ങണ തോട് കയ്യേറി സ്വകാര്യ നഴ്സറി ഉടമ സംരക്ഷണ ഭിത്തി നിര്‍മ്മാണം പുരോഗമിക്കുന്നത്.


ഒരു വര്‍ഷം മുമ്പ് ആരംഭിച്ച നിര്‍മ്മാണ ജോലി റവന്യവകുപ്പും, ഗ്രാമപഞ്ചായത്തും ഇടപെട്ടു സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.ഇതോടെ നിര്‍മ്മാണ ജോലി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ വക്തി ലോഡ്കണക്കിനു മണ്ണും കല്ലും നിറച്ചു ആറ്റുപുറമ്പോക്കു കയ്യേറിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.പൈങ്ങണാ തോടിന്റെ ഹൃദയഭാഗം ചില ജനപ്രതിനിധി കളുടെ മൗനാനുവാദത്തോടെ മുമ്പ് കയ്യേറിയിരുന്നു.ഇതിനു അധികാരികളുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഉണ്ടാവാതിരുന്ന തോടെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു വീണ്ടും കയ്യേറാനുളള ശ്രമമാണ്. 2017 ഡിസംബ റില്‍ റവന്യു പഞ്ചായത്ത് അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു നിര്‍മ്മാണ ജോലി തടഞ്ഞത്.

എന്നാല്‍ ഇതെല്ലാം അധികാരികള്‍ മറന്നെന്ന ഭാവത്തില്‍ വീണ്ടും അനധികൃത നിര്‍മ്മാ ണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുന്നത്.സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ ന്നിട്ടുണ്ട്.സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും കയ്യേറ്റക്കാരെ പ്രോത്സാഹിക്കുന്ന ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ലന്നും പ്രസിഡന്റ് കെ.എസ്.രാജു അറിയിച്ചു