സ്വകാര്യ വ്യക്തി കെട്ടിയെടുത്ത പുറമ്പോക്ക് ഭൂമി തിരിച്ച് പിടിച്ച് കാഞ്ഞിരപ്പള്ളി പ ഞ്ചായത്ത്.കാഞ്ഞിരപ്പള്ളി പനച്ചേപ്പള്ളി കുറുങ്കണ്ണിയിലാണ് റോഡ് കൂടി ഉൾപ്പെടുന്ന സ്ഥലം തിരിച്ച് പിടിച്ചത്. കാഞ്ഞിരപ്പള്ളി കുറുങ്കണ്ണിയിൽ ജീപ്പ് റോഡായിരുന്ന പുറ മ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി വർഷങ്ങളായി കെട്ടിയടച്ച നിലയിലായിരുന്നു. ഇത് മൂലം ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി വീട് ലഭിച്ചിട്ടും ഈ റോഡിന് സമീപത്ത് താമസിച്ചിരുന്നയാൾക്ക് വീട് നിർമ്മാനായിരുന്നില്ല.
നാല് വർഷം മുൻപാണ് പഞ്ചായത്ത് മുൻപാകെ ഈ വിഷയത്തിൽ പരാതി എത്തു ന്ന ത്.താലൂക്ക് സർവ്വേയറെ ഉപയോഗിച്ച് ഭൂമി അളന്നു തിട്ടപ്പെടുത്തി കല്ലിട്ട പഞ്ചായത്ത് ഭൂമി കയ്യേറിയ വ്യക്തിയ്ക്ക് കയ്യേറ്റം ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കയ്യറ്റം ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് കളക്ടറുടെ ഉത്തരവുമുണ്ടായി.ഇതോടെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഇഞ്ചത്താനത്ത് ബിജുവാണ് കോടതിയെ സമീപിച്ചത്. കോവിഡായതിനാൽ നടപടികൾ നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചു. കാലാവ ധി കഴിഞ്ഞ് പഞ്ചായത്ത് നോട്ടീസ് നൽകിയതോടെ ബിജു വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ വാദം കേട്ട് പഞ്ചായത്തിനോട് ഉചിതമായ നടപടി സ്വീക രിക്കാൻ കോടതി ആവശ്യപ്പെട്ടു.തുടർന്ന് നോട്ടീസ് നൽകി സ്വകാര്യ വ്യക്തിയെ വി ളിച്ച് വരുത്തിയ പഞ്ചായത്ത് രേഖകൾ കാണിച്ച് പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയതെ ന്ന് വ്യക്തമാക്കി.
പിന്നീട് പഞ്ചായത്ത് കമ്മറ്റി യോഗം ചേർന്ന് അനധികൃത കയ്യേറ്റം പൊളിച്ച് നീക്കാൻ തീരുമാനമെടുക്കുകയായിരുന്നു.വെള്ളിയാഴ്ച പോലീസ് സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ചാണ് കയ്യേറി സ്ഥാപിച്ച കരിങ്കൽകെട്ട് നീക്കം ചെയ്തത്.പഞ്ചായത്ത് പ്രസി ഡൻ്റ് കെ.ആർ തങ്കപ്പൻ, സെക്രട്ടറി ഷാഹുൽ ഹമീദ്, അസിസ്റ്റൻ്റ് സെക്രട്ടറി ഷാജി പി. എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. സമീപവാസിയായ ബാബു താലൂക്ക്തല അദാലത്തിൽ നൽകിയ പരാതിയും കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ വേ ഗത്തിലാകാൻ കാരണമായി.