മുണ്ടക്കയം പഞ്ചയാത്തിലെ വെളളനാടി തോട്ടത്തിനോട് ചേര്‍ന്നു മണിമലയാറിന്‍ തീര ത്ത് ഷെഡ് വച്ച് താമസിച്ച ദളിത് കുടുംബത്തെയാണ്പൊലീസും പഞ്ചായത്ത് അധികൃ തരുമെത്തി ഒഴിപ്പിച്ചത്. ചങ്ങനാശ്ശേരി   തോട്ടാശ്ശേരില്‍ ദിലീപ് ഭാര്യ ലിജ, ഇവരുടെ ഏഴ് മാസം പ്രായമുള്ള കൊച്ചുകുട്ടി,ദിലീപിന്റെ സഹോദരന്‍ ദീപു എന്നിവരടങ്ങുന്ന കുടുംബത്തെയാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്.
പത്തുവര്‍ഷകാലമായി മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും വാടകക്കുതാമസിച്ച വ രികയായിരുന്നു ഈ കുടുബം മൂന്നാഴ്ചമുമ്പാണ്  മണിമലയാറിനോടു് ചേര്‍ന്നു കാട് വെ ട്ടിതെളിച്ചു കുടിൽ കെട്ടി ഇവർ താമസം തുടങ്ങിയത്.വിവരമറിഞ്ഞ പഞ്ചായത്ത് സെക്ര ട്ടറി മുണ്ടക്കയം പൊലീസുമായി എത്തിയാണ് ഷെഡ് പൊളിച്ചുനീക്കുകയത്. തങ്ങ ള്‍ക്ക് താമസിക്കാന്‍ വീടില്ലന്നും അതിനാല്‍ ഇവിടം വിട്ടുപോകില്ലന്നും ഇവർ അധികാരി കളെ അറിയിച്ചുവെങ്കിലും ഇത് വകവയ്ക്കാതെ ഷെഡ് പൊളിച്ച് നീക്കുകയും കുടുംബ ത്തെ ഒഴിപ്പിക്കുകയുമായിരുന്നു.
1997 വരെ ആറ്റുപുറമ്പോക്കില്‍ താമസിച്ചു വന്നിരുന്ന   വലിയവീട്ടില്‍ റെജി പോത്ത ന്റെ മകളാണ് താനെന്ന് കുടിയൊഴിപ്പിക്കപ്പെട്ട  ലിജ പറഞ്ഞു. അന്നത്തെ വെളളപൊക്ക ത്തില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 32 കുടുംബങ്ങളില്‍ തന്റെ പിതാവുമുണ്ടായിരുന്നു. മറ്റുളളവര്‍ക്കു വണ്ടന്‍പതാലിലും മറ്റും പുനരധിവാസം നല്‍കിയെങ്കിലും രോഗിയായി ആശുപത്രിയിലായിരുന്ന തന്റെ പിതാവിന് വീട് ലഭിച്ചിരുന്നില്ല.. അതിനാല്‍ ഇപ്പോൾ കയ്യേറിയ ഭൂമി തങ്ങള്‍ക്കവകാശപെട്ടതാണന്നുമാണ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തി ന്റെ നിലപാട്.
വീണ്ടും കുടിൽ കെട്ടി ഇവിടെ താമസം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. വിഷയത്തി ൽ പഞ്ചായത്തധികൃതർ കുടുബത്തെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.