ഇളങ്ങുളം മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർ ഷകരുടെ പരാതി. ചന്തക്കവല ഭാഗത്ത് കൃഷിയിടങ്ങളിൽ വിവിധയിനം വിളകൾ പ ന്നികൾ നശിപ്പിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടം കപ്പത്തോട്ടങ്ങളിലാണ്. പറമ്പുകളിലെ പൊന്തക്കാടുകളിൽ കാട്ടുപന്നികളുണ്ടെന്നാണ് കർഷകർ പറയുന്നത്. വിളവെടുപ്പിന് പാകമായ വിളകളെല്ലാം മണ്ണിളക്കി കുത്തിമറിച്ചിട്ട നിലയിലാണ്. മണലുങ്കൽ എം.ജി. സുനിലിന്റെയും കാളകെട്ടി അപ്പച്ചന്റെയും കപ്പത്തോട്ടത്തിൽ വ്യാപകനാശമുണ്ട്. മുന്നൂറിലേറെ മൂട് കപ്പയാണ് ഇവിടെ നശിപ്പിച്ചത്.