കാഞ്ഞിരപ്പള്ളി: കാർഷിക സെൻസസിൻ്റെ  കാഞ്ഞിരപ്പള്ളി താലൂക്ക് തല പരി ശീ ലന പരിപാടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പരിശീ ലന പരിപാടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സി.ആർ.ശ്രീകുമാർ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജയപ്രകാശ് വി സ്വാഗതം പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഗിരീഷ്  കു മാർ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതിവിവരകണക്ക് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.അജിത്കുമാർ പി.കെ കാർഷിക സെൻസസിനെ കുറിച്ച് വിശദീകരിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അമ്പിളി ശിവ ദാസ്, എരുമേലി കൃഷി ഓഫീസർ. അഞ്ജന എസ്, റിസർച്ച്‌ ഓഫീസർ . അമ്പിളി പി.വി എന്നിവർ സംസാരിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ഖാലിദ് കീരൻ്റകത്ത് നന്ദി പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ അജിത് കുമാർ, ഷെറഫുദ്ദീൻ, രാജീവ് പി ജോസ് എന്നിവർ ക്ലാസ്സുകളെടുത്തു.