കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പടപ്പാടി തോട്ടില്‍, കറിപ്ലാവ് കുടിവെള്ള പദ്ധതിയ്ക്കുവേണ്ടി ചെക്ക്ഡാം നിര്‍മ്മാണത്തിന് ജില്ലാ പഞ്ചാ യത്തില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് ചെക്ക്ഡാം നിര്‍മ്മാണം ആരംഭിച്ചു. ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസ്സീറിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് അം ഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ  ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എ. ഷെമീര്‍,വാര്‍ഡ് മെമ്പര്‍ മുബീനാ നൂര്‍ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി അഞ്ചനാടന്‍,സുരേന്ദ്രന്‍ കാലായില്‍,മേഴ്‌സി വെ ട്ടിയാങ്കല്‍,ഷീലാ തോമസ്,കറിപ്ലാവ് കുടിവെള്ള പദ്ധതി സൊസൈറ്റി ഭാരവാഹികളായ സാജന്‍ അഞ്ചനാടന്‍, ജിനു ചെറിയാന്‍, ഷാജി മൈലപറമ്പില്‍, ബേബി കാരിക്കല്‍, സജു പുതിയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12, 20 വാര്‍ഡുകളിലായി കറിപ്ലാവ് മേഖലയില്‍ 250-ഓളം കുടുംബങ്ങള്‍ക്ക് ഹൗസ് കണക്ഷന്‍വഴി കുടിവെള്ളവിതരണം നടത്തുന്ന പദ്ധ തിയാണ് കറിപ്ലാവ് കുടിവെള്ള പദ്ധതി. പടപ്പാടി തോടിന്റെ തീരത്തുള്ള കുളമാണ് പ ദ്ധതിയുടെ ജലസ്രോതസ്.എന്നാല്‍ വേനല്‍ക്കാലമാകുമ്പോഴേയ്ക്ക് കുളത്തിലെ ജലലഭ്യത കുറയുകയും ജലവിതരണം ബുദ്ധിമുട്ടിലാകുകയും ചെയ്യും.എന്നാല്‍ കുളത്തിന് തൊട്ടു താഴെ നിര്‍ദ്ദിഷ്ട ചെക്ക്ഡാം യാഥാര്‍ത്ഥ്യമാകുന്നതോടെ പടപ്പാടി തോട്ടില്‍ വെള്ളം സംഭരി ച്ചു നിര്‍ത്തി കുളത്തിലെ ജലലഭ്യത വര്‍ദ്ധിപ്പിക്കാനും കുടിവെള്ളപദ്ധതി കാര്യക്ഷമമാ ക്കാനും അതുവഴി മേഖലയിലെ കുടിവെളളക്ഷാമം ശാശ്വതമായി പരിഹരിക്കാനും ല ക്ഷ്യംവച്ചാണ് ചെക്ക്ഡാം നിര്‍മ്മിക്കുന്നത്.

ഏപ്രില്‍മാസത്തില്‍ ചെക്ക്ഡാം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ചെക്ക്ഡാം കമ്മീഷന്‍ ചെയ്യുമെന്നും ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.