കാഞ്ഞിരപ്പള്ളി: വേനല്‍ ആരംഭിച്ചതോടെ ജലനിരപ്പ് താന്നിട്ടും കരിമ്പുകയം ചെക്ക് ഡാമിലെ ഷട്ടറുകള്‍ അടച്ചില്ല. രണ്ട് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നത് കരിമ്പുകയം ചെക്ക് ഡാമില്‍ നിന്നാണ്. വേനല്‍ ആരംഭിച്ചതോടെ മണിമലയാറ്റിലെ വെള്ളം കുറഞ്ഞ് വരികയാണ്. ഷട്ടറുകള്‍ അടയ്ക്കാത്തതിനാല്‍ തടഞ്ഞ് നിറുത്തുവാന്‍ സാധിക്കാതെയായി. നവംബറില്‍ ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ അടയക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് എ.ഇ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ കത്ത് നല്‍കിയി രുന്നു.

നിലവില്‍ ഷട്ടറുകള്‍ അടയ്ക്കുന്നത് പലക ഉപയോഗിച്ച് അടച്ച ശേഷം മണല്‍ ചാക്ക് വെച്ച് ഉറപ്പിച്ചാണ്. മുന്‍വര്‍ഷങ്ങളില്‍ ചെക്ക് ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്നതിന്റെ ചിലവുകള്‍ വഹിച്ചിരുന്നത് കാഞ്ഞിരപ്പള്ളി പഞ്ചായത്താണ്. കാഞ്ഞിരപ്പള്ളി, ചിറ ക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളിലേക്കാണ് കരിമ്പുകയം കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളമെത്തിക്കുന്നത്. ഷട്ടറകള്‍ അടയക്കുന്നതിന് ചിലവാകുന്ന തുകയുടെ ഒരു വിഹിതം മറ്റ് രണ്ട് പഞ്ചായത്തുകളും നല്‍കാത്തതിനാലാണ് ഷട്ടറുകള്‍ അടയക്കുന്നതി നുള്ള നടപടി നീണ്ട് പോകുന്നതെന്നാണ് സൂചന. 
്പദ്ധതിക്കു കീഴില്‍ ചിറക്കടവ് ,കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലായി 4200 കണക്ഷ നുകളാണുള്ളത്. കരിമ്പുകയം ചെക്ക് ഡാമില്‍ വെള്ളത്തിന് കുറവുണ്ടാകുന്നതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന കരിമ്പുകയം ജലവിതരണ പദ്ധതിയിലൂടെയുള്ള ജല വിതരണ ത്തിന് കാര്യമായ കുറവ് ഉണ്ടാകുവാന്‍ ഇടയാകും.