ഒരു കാലത്ത്‌ പുരയിടങ്ങളിലും വെളിമ്പറമ്പുകളിലും വേലിയുടെ ഇടകളിലും തനിയെ കിളിര്‍ത്തു വളര്‍ന്നിരുന്ന കാന്താരി ഇന്നു മാര്‍ക്കറ്റിലെ രാജാവാണ്‌. പച്ചക്കറി വിപണി യിലെ ഏറ്റവും ആവശ്യമേറിയ ഭക്ഷ്യവസ്‌തുവായി കാന്താരി മാറിക്കഴിഞ്ഞു.
തലയോലപ്പറമ്പ്‌, കുറുപ്പന്തറ, പിറവം, പെരുവ പച്ചക്കറിച്ചന്തകളിലെല്ലാം വില കുതി ച്ചുകയറിയിട്ടും കാന്താരിക്ക്‌ ഡിമാന്‍ഡ്‌ ഏറെയാണ്‌. വിലയെത്രയാണെങ്കിലും വാങ്ങാ നെത്തുന്നവര്‍ക്ക്‌ കിട്ടാത്ത അവസ്‌ഥയാണ്‌.

ഹൃദ്രോഗം, അള്‍സര്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക്‌ ഒറ്റമൂലിയായി കാന്താരി മുളക്‌ ഉപയോഗിക്കുന്നവരും ഏറെയാണ്‌. വിലയേറിയതോടെ നാട്ടില്‍പുറങ്ങളിലെല്ലാം വീട്ട മ്മമാര്‍ പരിസരങ്ങളില്‍ കാന്താരി കൃഷി ആരംഭിച്ചിരിക്കുകയാണ്‌. പച്ച, വെള്ള, റോസ്‌, വൈലറ്റ്‌ നിറത്തിലുള്ള കാന്താരികളുണ്ട്‌. ഇതില്‍ പച്ചയ്‌ക്കും വെള്ളയ്‌ക്കുമാണ്‌ ഡിമാന്‍ഡ്‌. ബോള്‍ രൂപത്തിലുള്ള കാന്താരിയുമുണ്ട്‌.നാട്ടിന്‍പുറങ്ങളില്‍ കുടുംബശ്രീകളു ടേയും അയല്‍ക്കൂട്ടങ്ങളുടേയും നേതൃത്വത്തില്‍ അച്ചാര്‍ വില്‍പ്പന വ്യാപകമായതോടെ കാന്താരി കിട്ടാതായി.

കമ്പനികളില്‍ നിന്നും ഇറക്കുന്ന അച്ചാറുകളില്‍ നിന്നും ഏറെ വേറിട്ടുനിര്‍ത്തുന്നത്‌ ഗ്രാ മീണ മേഖലകളില്‍ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന അച്ചാറുകളെയാണ്‌. എറണാകുളം ഉള്‍പ്പെ ടെയുള്ള നഗരങ്ങളില്‍ നിന്ന്‌ വന്‍കിട മാര്‍ക്കറ്റിങ്‌ കമ്പനികളാണ്‌ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള അച്ചാറുകളെ തേടിയെത്തുന്നത്‌. ഈ അച്ചാറുകളുടെ മുഖ്യചേരുവ കാന്താരി യാണ്‌. ചെറുനാരങ്ങ, വലിയ നാരങ്ങ, പാവയ്‌ക്ക, മാങ്ങ അച്ചാറുകളിലെല്ലാം കാന്താരി അഭികാമ്യമാണ്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പറമ്പുകളിലെ മറ്റു കാര്‍ഷിക വിളകള്‍ക്ക്‌ പ്രാ ണിശല്യം ഏല്‍ക്കാതിരിക്കാനാണ്‌ കാന്താരി മുളക്‌ നട്ടുപിടിപ്പിച്ചിരുന്നത്‌.

കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം കാര്‍ഷിക വിളകള്‍ തിന്നുനശിപ്പിക്കാ ന്‍ കീടങ്ങളും പ്രാണികളും എത്തില്ലായിരുന്നു. എന്നാല്‍ ഇടക്കാലത്ത്‌ കാന്താരി മുളക്‌ കണികാണാന്‍ പോലുമില്ലായിരുന്നു. ഇപ്പോള്‍ കാലം മാറി. പറമ്പുകളില്‍ എല്ലാ വിളക ളുടേയും ഇടയില്‍ അവശിഷ്‌ടമായി വസിച്ചിരുന്ന കാന്താരിച്ചെടികള്‍ക്ക്‌ രാജപദവി കൈവന്നിരിക്കുകയാണ്‌.കുരുമുളക്‌ വിളഞ്ഞ്‌ പാകമാകുമ്പോള്‍ പറിച്ച്‌ വെയിലത്ത്‌ ഉണക്കി സൂക്ഷിക്കുമ്പോഴാണ്‌ വിലയും എരിവും കൂടുന്നത്‌.എന്നാല്‍ കാന്താരിക്ക്‌ പറിക്കുമ്പോഴേ വിലയും എരിവും കൂടുതലാണ്‌. മറ്റു പച്ചക്കറി കൃഷികള്‍ക്കൊപ്പം കാന്താരിയും വ്യാപിപ്പിച്ചതോടെ പച്ചക്കറി മേഖലയില്‍ കാന്താരി മുളകിന്റെ ഗ്രാഫ്‌ ഇനിയും ഉയരുമെന്ന്‌ ഉറപ്പാണ്‌.