ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല’, മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാ ർട്ടി മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം…

തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും കണ്ണന്താനം

മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അ മേരിക്കയിലെ പ്രസംഗത്തിലെ പരാമര്‍ശം വിവാദമാക്കി ബിജെപി. ലീഗ് മുസ്ലീങ്ങളു ടെ പാർട്ടി മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീ ഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒ രക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കി ല്ലെന്നും കണ്ണന്താനം ദില്ലിയിൽ പറഞ്ഞു.

ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമാ യുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് ബിജെപി ആയുധമാക്കുന്നത്. മുസ്ലീംലീഗ് മതേതര പാർട്ടിയാണ്. അല്ലാ ത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയാള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലെന്നും വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തി ല്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.