മലയോര മേഖലയിലെ നിര്‍ദ്ദനരായ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമായ കാ ഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വികസന പാതയില്‍. ജനറല്‍ ആശുപത്രിയില്‍ ആ ധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിക്കു ന്നു. 25ന് രാവിലെ ഒന്‍പതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ഡിഎംഒ ഡോ. എന്‍ പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഡിപിഎം. എന്‍എച്ച്എം. ഡോ. അജയ് മോഹന്‍ പദ്ധതി വിശദ്ധീകരണം നടത്തും. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വൈസ് പ്രസിഡന്റ് രഞ്ജനി ബേബി, ടി.എന്‍. ഗീരീഷ്‌കുമാര്‍, സി.ആര്‍. ശ്രീകുമാര്‍, ഷാജി പാമ്പൂരി, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി തുടങ്ങിവര്‍ പ്ര സംഗിക്കും.
ആര്‍ദ്രം പദ്ധതി
ചീഫ്. വിപ്പ് ഡോ. എന്‍. ജയരാജിന്റെ നിര്‍ദ്ദേശപ്രാകരം അനുവദിച്ച സംസ്ഥാന സര്‍ ക്കാര്‍ ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ച് അഞ്ച് നിലകളിലായി 15 കോടി രൂപ ചെ ലവഴിച്ചാണ് പുതിയ കെട്ടിട്ടം നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒ.പി, അത്യാഹി ത വിഭാഗം എന്നിവയുടെ പ്രവര്‍ത്തനമാണ് ആരംഭിക്കുക. അഞ്ച് നിലകളിലായി നിര്‍ മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യത്തെ നിലയില്‍ അത്യാഹിത വിഭാഗം, ഫാര്‍മ സി, രണ്ടാം നിലയില്‍ ഒ.പി. വിഭാഗം മൂന്നില്‍ വാര്‍ഡുകള്‍, നാലില്‍ ശസ്ത്രക്രിയ വി ഭാഗം അഞ്ചാം നിലയില്‍ ഓഫീസുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുക. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഒ.പിയുടെയും അത്യാഹിത വിഭാഗം ബ്ലോക്കുകളാണ് തുറന്ന് നല്‍ കുക.
ശബരിമല തീര്‍ത്ഥാടന പ്രദേശം ഉള്‍പ്പെടെ ഇടുക്കിയുടെയും പത്തനംതിട്ടയുടെയും ജില്ലാ അതിര്‍ത്തി മുതല്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കറുകച്ചാല്‍ വ രെയുള്ള പ്രദേശങ്ങളിലുള്ള സാധാരണ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ലഭിക്കു ന്ന ഭൂരിഭാഗം സേവനങ്ങളും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലൂടെ ലഭ്യമാക്കു ക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് പൂര്‍ത്തീകരിച്ച് വരുന്നത്. കാത്ത് ലാബ് സ്ഥാപിക്കുന്ന അനുബന്ധ ചെലവുകള്‍ക്ക് എം എല്‍ എ ഫണ്ട് അനുവദിച്ചു – 13.9 ലക്ഷം, കാത്ത് ലാബിനോടനുബന്ധിച്ച് മെച്ചപ്പെട്ട സൗകരങ്ങളോടെയുള്ള കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചും – ചെലവ് 38 ലക്ഷം (എം.എല്‍.എ. ഫണ്ട്), നിലവിലെ മറ്റേണിറ്റി ബ്ലോക്ക് നവീകരണത്തിന് – 1 കോടി (സംസ്ഥാന പ്ലാന്‍ ഫണ്ട്), പുതിയ മെറ്റേണിറ്റി ബ്ലോക്കും കുട്ടികളുടെയും ചികിത്സാ വിഭാഗത്തിനുമായി 1.72 കോടി (സംസ്ഥാന പ്ലാന്‍ ഫണ്ട്), ആധുനിക സൗകര്യങ്ങളോടെയുള്ള 2 ആംബുലന്‍സുകള്‍. – ചെലവ് 18 ലക്ഷം (എം എല്‍ എ ഫണ്ട്), ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഡഡിക്കേറ്റഡ് ഹൈ ടെന്‍ഷന്‍ വൈദ്യുതലൈനും ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചു. – ചെലവ് 4.2 ലക്ഷം (എം.എല്‍.എ ഫണ്ട്), സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലുള്ള ആധുനിക കാന്റീന്‍ കെട്ടിടം രണ്ട് ഘട്ടമായി തുക അനുവദിച്ച് പൂര്‍ത്തിയാകുന്നു. ചെലവ് 79.3 ലക്ഷം (എം.എല്‍..എ ഫണ്ട്), കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം നിര്‍മ്മിച്ചു – ചെലവ് 10 ലക്ഷം (സംസ്ഥാന പ്ലാന്‍ ഫണ്ട്), പുതിയ ജനറല്‍ ഓപ്പറേഷന്‍ തീയറ്റര്‍ – ചെലവ് 1 കോടി (സംസ്ഥാന പ്ലാന്‍ ഫണ്ട്), ഒരു കോടി രൂപ ചെലവാക്കി പുതിയ ഒഫ്താല്‍മോളജി ഓപ്പറേഷന്‍ തീയറ്റര്‍ സ്ഥാപിച്ചു, ആശുപത്രിയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂര്‍ത്തിയാക്കി, പ്രതിദിനം 120000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയില്‍ – ചെലവ് 60 ലക്ഷം (സംസ്ഥാന പ്ലാന്‍ ഫണ്ട്), 6.05 ലക്ഷം രൂപ ചെലവില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലം ലഭ്യമാക്കുന്നതിന് എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് കണക്ഷന്‍ സ്ഥാപിച്ചു.  ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ നിര്‍മ്മാണവും അവിടെ മുതല്‍ നിലവിലെ കാഷ്വാലിറ്റി ബ്ലോക്ക് വരെ പാത ടൈല്‍ പാകിയതും – ചെലവ് 25 ലക്ഷം (എം എല്‍ എ ഫണ്ട്),  ഭിന്നശേഷിസൗഹൃദ സൗകര്യം ലഭ്യമാക്കുന്നതിന് 8.5 ലക്ഷം അനുവദിച്ചു പൂര്‍ത്തിയാക്കി (സംസ്ഥാന പ്ലാന്‍ ഫണ്ട്), അത്യാഹിത വാര്‍ഡ് പുനരുദ്ധാരണത്തിന് 15 ലക്ഷം അനുവദിച്ചു പൂര്‍ത്തിയാക്കി (സംസ്ഥാന പ്ലാന്‍ ഫണ്ട്), മെഡിക്കല്‍ വാര്‍ഡിന്  75 ലക്ഷം അനുവദിച്ച് പൂര്‍ത്തിയാക്കി. (എംഎല്‍എ ഫണ്ട്), ഡിജിറ്റല്‍ എക്സ്റേ സംവിധാനം ഏര്‍പ്പെടുത്തി – ചെലവ് 20 ലക്ഷം (സംസ്ഥാന പ്ലാന്‍ ഫണ്ട്), 36 പുതിയ തസ്തികകള്‍ പുതുതായി അനുവദിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 76.33 ലക്ഷം രൂപയുടെ ഒ.പി നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി, ആര്‍ദ്രം പദ്ധതിയില്‍ രണ്ടാം ഘട്ടത്തില്‍ 1 കോടിരൂപയുടെ ഭരണാനുമതി ലഭിച്ച് തുടര്‍നടപടികള്‍ നടന്നുവരുന്നു, സര്‍ജിക്കല്‍ വാര്‍ഡ് നവീകരണത്തിന് സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന 17 ലക്ഷം. പോസ്റ്റ്മോര്‍ട്ടം – കം – മോര്‍ച്ചറി ബ്ലോക്കിന് 1 കോടി രൂപ അനുവദിച്ചു. സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലുള്ള ആധുനിക കാന്റീന്‍ കെട്ടിടം രണ്ട് ഘട്ടമായി 74 ലക്ഷം എം.എല്‍.എ. ഫണ്ട് അനുവദിച്ച് പൂര്‍ത്തിയായി വരികയാണ്. കാഞ്ഞിരപ്പള്ളി ആശുപത്രി അടിസ്ഥാനമാക്കി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നഴ്സിങ് കോളേജിന് അനുമതി നേടി. ആവശ്യമായ സ്ഥലവും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ തന്നെ ലഭ്യമാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടിയായി.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അജൈവ മാലിന്യ സംസ്‌കരണത്തിന് 2022-23 വാര്‍ഷികപദ്ധതിയില്‍ 26 ലക്ഷം രൂപാ ചിലവഴിച്ച് 80 കെ.ജി. ഫ്യുവല്‍ ഓപ്പറേറ്റഡ് വേസ്റ്റ് ബേണിങ് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി 12 ലക്ഷം ചിലവഴിച്ച് ”സ്വാസ്ഥ്യം”വനിത ജിംനേഷ്യത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. പുതിയ ബ്ലോക്കിന് കുടിവെള്ള അധിക സൗകരൃമൊരുക്കുന്നതിന് 10 ലക്ഷം രൂപാ ചിലവഴിച്ച് ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും മോട്ടോറും സ്ഥാപിച്ചു. നിലവില്‍ അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ജനറല്‍ ആശുപത്രിയുടെ മുഖച്ഛായ മാറും. പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരികയാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ വി.ജി. ലാല്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ആന്റണി മാര്‍ട്ടിന്‍ എന്നിവര്‍ അറിയിച്ചു.