കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സർവ്വേ നടപടികൾ ആരംഭിച്ചു.കിറ്റ് കോയുടെ നേതൃ ത്വത്തിലാണ് സ്ഥലമേറ്റെടുക്കലിന് മുന്നോടിയായുള്ള സർവ്വേ നടപടികൾ ആരംഭിച്ചിരി ക്കുന്നത്.
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ അതിർത്തി നിർണയ ജോലികളുടെ ഭാഗമായുള്ള സർ വ്വേ നടപടികളാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടു ക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സർവേ നമ്പറുകളിൽപ്പെട്ട 308.13 ആർ സ്ഥലം ഏറ്റെടുക്കുന്നതിനായാണ് കിറ്റ് കോയുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ തുട ങ്ങിയിരിക്കുന്നത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ലോജിക് സർവ്വേ എന്ന സ്ഥാപന മാണ് സർവ്വേ ജോലികൾ നടത്തുന്നത്. കിറ്റ്കോ എഞ്ചിനിയർ  സി ജെ ഷെൽജോയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നാലു പേരാണുള്ളത്.
നാല് ദിവസം കൊണ്ട് സർവ്വേ eജാലികൾ പൂർത്തിയാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
 നിർദ്ദിഷ്ട പ്ളാൻ അനുസരിച്ച് അതിരുകൾ നിശ്ചയിച്ച് കല്ലിട്ട് തിരിച്ച ശേഷം സ്ഥലം അ ളന്നു തിട്ടപ്പെടുത്തി ജില്ലാ കലക്ടർക്ക് സംഘം റിപ്പോർട്ട് സമർപ്പിക്കും.തുടർന്ന് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.ബൈപാസ് കടന്നു പോ കുന്ന സ്ഥലത്ത്സാമൂഹികാഘാത പഠനം നടത്തി നേരത്തെ റിപ്പോർട്ട് സർക്കാരിന് സമർ പ്പിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച് ടൗൺ ഹാളിന് സമീപത്തു കൂടി പൂതക്കുഴി ഫാബിസ് ഓഡിറ്റോറിയത്തിന് സമീപത്ത് എത്തുന്ന നിർദ്ദിഷ്ട ബൈപാ സ് നിർമ്മിക്കുന്നതിന് 78.69 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരംലഭിച്ചിരു ന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണ് തുക അനുവദിച്ചത്.1.65 കിലോമീറ്റർ ദൈർ ഘ്യമുള്ള ബൈപാസ് 20 മീറ്റർ വീതിയിലാണ് നിർമ്മിക്കുക.ബൈപാസിന് ആവശ്യമായ പഞ്ചായത്ത് വക സ്ഥലം വിട്ട് നൽകുന്നതിന് പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം എടു ത്തിരുന്നു.