മുണ്ടക്കയം: വെളുത്തുള്ളി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിറ്റ മുണ്ടക്കയം സ്വദേ ശിയാണ് പോലീസ് പിടിയിലായത്.ഇയാളുടെ പകൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനായി സൂക്ഷിച്ച പതിനൊന്ന് പൊതി കഞ്ചാവും പോലീസ് കണ്ടെടുത്തു   വരിക്കയാനി സൊദേശി കുറ്റിപറമ്പിൽ കുര്യൻ ജോസഫ് (63) നെയാണ് ഇന്ന് രാവിലെ 8 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങളായി സ്കൂൾ കുട്ടികൾക്ക് ചെറു പൊതികളാക്കി കഞ്ചാവ് വിൽക്കുന്നതായി   ലഭിച്ച വിവരത്തെ തുടർന്ന് അഴ്ച കമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വെളുത്തുള്ളി ഉള്ളി ,സവേള എന്നീ സാധനങ്ങലുടെ വിൽപനയുടെ മറവിലാണ് കുട്ടികൾക് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

മുണ്ടക്കയം സബ് ഇൻസ്പെക്ടർ അനൂപ് ജോസിന്റ നേത്യത്വത്തിൽ സി പി ഒ മാരായ ജോബി ജോസഫ് ,ജയകുമാർ ,സന്തോഷ് എന്നിവരുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജാരാക്കി റിമാ ഡ് ചെയ്യും.സമാന കേസിൽ മുൻപ് എക്സ്സൈസും ഇയാളെ പിടിച്ചിട്ടുണ്ട്.