കണമല : അപകടങ്ങളിലൂടെയാണ് ഏതാനും വര്‍ഷം മുമ്പ് വരെ കണമല പാലം വാര്‍ത്തകളില്‍ നിറഞ്ഞത്. പുതിയ പാലം നിര്‍മിച്ചതോടെ അപകടങ്ങളൊഴിഞ്ഞെ ങ്കിലും അധികൃതരുടെ അനാസ്ഥ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍. വഴിവിളക്ക് ഇല്ലാതെ രാത്രിയില്‍ ഇരുട്ടിലായതാണ് പാലത്തിലെ അപകട സാധ്യത. പഴയ കോസ് വേ പാലത്തിന് സമീപത്താണ് പുതിയ പാലവും. രണ്ടിടത്തും വഴിവിളക്കുകളില്ല.

രണ്ട് പാലത്തിലേക്കും ഒറ്റ റോഡാണുളളത്. ഈ റോഡിലും വെളിച്ചമില്ല. റോഡിലെ വളവ് തിരിഞ്ഞെത്തുമ്പോഴാണ് പാലങ്ങളിലേക്കുളള പ്രവേശന ഭാഗം. വെളിച്ചമില്ലാ ത്തത് മൂലം വളവിലും പാലത്തിലും അപകടം സംഭവിക്കാനും വാഹനങ്ങള്‍ വഴി തെറ്റി പഴയ പാലത്തിലേക്കും തൊട്ടു താഴെ നദിയിലേക്കിറങ്ങുന്ന റോഡിലേക്കു മെത്തനും സാധ്യതയേറെയാണ് കണമലയിലെ അപകടകരമായ കുത്തിറക്കം അവസാനിക്കുന്നിടത്ത് വളവിലാണ് പാലം.
ദിവസേനെ ആയിരകണക്കിന് വാഹനങ്ങളാണ് അയ്യപ്പഭക്തരുമായി ശബരിമലയി ലേക്ക് ഇതുവഴി പോകുന്നതും മടങ്ങുന്നതും. അന്യ സംസ്ഥാന വാഹനങ്ങളാണ് മിക്കതും. വഴി പരിചയമില്ലാത്ത ഡ്രൈവര്‍മാരും ധാരാളമാണ്. ശബരിമല സീസണി ല്‍ വഴിവിളക്കുകള്‍ക്കായി മുപ്പത് ലക്ഷം രൂപ ചെലവിട്ട എരുമേലി പഞ്ചായത്തി ലാ ണ് ഈ അനാസ്ഥയെന്നുളളത് ഏറെ ശ്രദ്ധേയമായി മാറുന്നു.

ശബരിമല പാതകളിലെല്ലാം ഇതേ അനാസ്ഥയുടെ ഇരുട്ട് നിറഞ്ഞ കാഴ്ചയാണ് ഇത്തവണയുളളത്. വഴിവിളക്കുകള്‍ സ്ഥാപിച്ചതില്‍ മിക്കതും പെട്ടന്ന് തന്നെ കേടായെ ന്നും പലയിടങ്ങളിലും വിളക്കുകള്‍ വെച്ചിട്ടില്ലെന്നുമുളള പരാതി ശക്തമാണ്.