കണമല : സ്കൂൾ തുറക്കുമ്പോൾ പെയ്തുവരുന്ന മഴയത്ത് ബാഗുകളുമായി സന്തോഷ  ത്തിന്റെ കുടകൾ കണമലയിൽ ഈ അധ്യയന വർഷവും ഉയരും. പഠിച്ച സ്‌കൂളിന് കാ രുണ്യത്തിന്റെ പേരാക്കി സ്വാന്തന സഹായങ്ങൾ നാടിന് പകരുന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് സൗജന്യമായി ഇത്തവണയും കുടകളും ബാഗുകളും നൽകുന്നത്. സാൻ മേറ്റ് എന്ന പൂർവ വിദ്യാർത്ഥി -അദ്ധ്യാപക സംഘടനയിലൂടെ നാട്ടിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. സെന്റ് തോമസ് യു പി സ്കൂളിലെ നിർധന വിദ്യാർ ത്ഥികൾക്ക് കഴിഞ്ഞ വർഷം മഴയ്‌ക്കൊരു കുട, എനിക്കൊരു ബാഗ് “സംരഭം സാൻമേറ്റ് നടപ്പിലാക്കിയിരുന്നു. ഈ വർഷവും ഇത് തുടരുകയാണ്. രാജു ജോസഫ് 12 ബാഗും കു ടയും നൽകി. പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ചടങ്ങിൽ ലിജോ കൊറ്റന ല്ലൂർ, ഷിജു വട്ടക്കുന്നേൽ, വാർഡ് അംഗം അനീഷ് വാഴയിൽ, ലിജോ പുളിക്കയിൽ തു ടങ്ങിയവർ പങ്കെടുത്തു.