ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച്ച കടുത്തുരുത്തിയില്‍ തുടക്കമാവും. സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും സമീപത്തെ മറ്റ് സ്‌കൂളുകളിലും ഓഡിറ്റോ റിയങ്ങളിലുമായാണ് മത്സര വേദികള്‍ ഒരുക്കിയിരിക്കുന്നത്.ഏഴായിരത്തിലധികം കലാ കാരന്മാര്‍ പങ്കെടുക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാ ടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രചനാ, സ്റ്റേജ് മത്സരങ്ങള്‍ക്കായി 19 വേദികള്‍ സജ്ജമായി.
ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ തലങ്ങളിലായി 13 സബ്ജില്ലകളില്‍ നിന്നുള്ള മല്‍സ രാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച രാവിലെ 9.30 ന് കടുത്തുരുത്തി മാര്‍ക്കറ്റ് ജങ്ഷനിലുള്ള ഓപ്പണ്‍സ്റ്റേജിന് സമീപത്തുനിന്ന് സാംസ്‌കാരിക റാലി ആരംഭിക്കും. ജില്ലാ പൊലീസ്‌മേധാവി എം മുഹമ്മദ് റെഫീഖ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 10 ന് വലിയപള്ളി പാരീഷ് ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കലോല്‍സ വം ഉദ്ഘാടനംചെയ്യും.

മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനാകും. ജോസ് കെ മാണി എം പി മുഖ്യാതിഥി യാകും. രാവിലെ 10ന് തന്നെ പ്രധാന വേദിയൊഴികെയുള്ളിടങ്ങളില്‍ മത്സരം ആരംഭി ക്കും.വലിയപള്ളി പാരീഷ്ഹാള്‍, ഓപ്പണ്‍ സ്റ്റേജ്(മാര്‍ക്കറ്റ് ജംങ്ഷന്‍), സെന്റ് മൈക്കി ള്‍സ് എച്ച് എസ്, സഹകരണ ബാങ്ക് ഓഡിറ്റോറിയം, അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയം, ഗവ. ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയം, കടപ്പൂരാന്‍ ഓഡിറ്റോറിയം, ഗൌരീ ശങ്കരം, അലങ്കാര്‍ , മുട്ടുചിറ ഹോളി ഗോസ്റ്റ് പാരീഷ് ഹാള്‍, മുട്ടുചിറ ഗവ. യു പി, സെന്റ് ജോര്‍ജ് എല്‍പിഎസ് എന്നിവിടങ്ങളിലായാണ് വേദികള്‍ ഒരുക്കിയിരിക്കുന്നത്.

സമാപനസമ്മേളനം ഏഴിന് വൈകിട്ട് നാലിന് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. സി എഫ് തോമസ് എംഎല്‍എ അധ്യക്ഷനാകും. ജോയി ഏബ്രഹാം എം പി കലോത്സവ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, മറ്റ് ഭാരവാഹികളായ എ കെ അരവിന്ദാക്ഷന്‍, ജെസ്സിക്കുട്ടി ജോസഫ്, ഡോ. കെ എം തങ്കച്ചന്‍, കെ പ്രകാശന്‍, നാസ്സര്‍ മുണ്ടക്കയം എന്നിവര്‍ പങ്കെടുത്തു.