കാളകെട്ടി: നാടകത്തിന്‍റെ ഉത്ഭവം,വികാസം,വളര്‍ച്ച,നാടകങ്ങളുടെ വിവിധ വിഭാഗങ്ങ ള്‍,നാടകരചന,അഭിനയം,സംവിധാനം എന്നിവയില്‍ കുട്ടികളില്‍ അവബോധം വളര്‍ത്തു ന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈ സ്‌കൂളില്‍ നാടകക്കളരി സംഘടിപ്പിച്ചു. നാടകകൃത്തും സീരിയല്‍ താരവുമായ ഒമേഗാ ജോണി,ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ആന്‍സമ്മ തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രളയവും അതിജീവനവും മു ഖ്യ പ്രമേയമാക്കി കുട്ടികള്‍ തയാറാക്കിയ പാഠം ഒന്ന് ഒരുമ എന്ന കൈയെഴുത്തു മാസി കയുടെ പ്രകാശനവും നടന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം മാത്യു ജേക്കബ് വാണി യപ്പുര നാടകക്കളരി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സ്റ്റെസി സെബാസ്റ്റ്യന്‍,വിദ്യാ രംഗം കലാസാഹിത്യവേദി കോ – ഓര്‍ഡിനേറ്റര്‍ ബീനാ ജോര്‍ജ്, നേഹ ക്ലാര ജോസഫ്, ശ്രീക്കുട്ടി ഇ.എസ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY