SPECIAL REPORT :വിശ്വനാഥ്

സി.പി.എമ്മിന്റെ പുതിയ ഏരിയ സെക്രട്ടറിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷന്‍ അംഗവുമാ യ കെ.രാജേഷിനെ തിരഞ്ഞെടുത്തു.എസ്.എഫ്.ഐയിലൂടെ സംഘാടന പ്രവര്‍ത്തനം ആരംഭിച്ച രാജേഷ് എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് ,ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റാണ്.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ചു.കടുത്ത വിഭാഗീയ നിലനില്‍ക്കുന്ന ഏരിയയില്‍ എല്ലാവരെയും യോജിപ്പിച്ച് മുന്‍പോട്ട് പോവുക എന്ന വെല്ലുവിളിയാണ് രാജേഷിന് മുന്‍പിലുള്ളത്.

ഏരിയാ കമ്മറ്റിയിലേക്ക് കടുത്ത മത്സരമാണ് നടന്നത്. ഒദ്യോഗിക പാനലിന് എതിരെ 6 പേരാണ് മത്സരിച്ചത്.അജാസ് റഷീദ്, എം.എ.റിബി ഷാ,പി.എം ഷാജഹാൻ, മാര്‍ട്ടിന്‍ തോമസ്, കെ. ആര്‍.തങ്കപ്പന്‍, ഗിരിഷ് കുമാര്‍ എന്നിവരാണ് മത്സരിച്ചത്.145 വോട്ടോടെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഏരിയാ സെക്രട്ടറിയായ പരിഗണിച്ച എസ് ഷാജിയാണ്. എന്നാല്‍ ഷാജിയെ ഗ്രൂപ്പ് കളിച്ച് ഒഴിവാക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.

ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.രാജേഷിന് 114 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഷമിം അഹമ്മദ് 95.അതേ സമയം പൂഞ്ഞാര്‍ തിരഞ്ഞെടുപ്പില്‍ സംഘടനാ നടപടി നേരിട്ട വി.പി. ഇബ്രാഹിം 140 വോട്ടുകള്‍ നേടി തനിക്ക് പ്രവര്‍ത്തകര്‍ക്കിടയിലുള്ള വിശ്വാസം തെളിയിച്ചു.