എസ്.ഡി കോളേജ് വിദ്യാര്‍ത്ഥിനി ജസ്നയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ ത്ഥികളുടെ നേതൃത്തത്തില്‍ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും.

കാഞ്ഞിരപ്പള്ളി:സെന്റ് ഡോമിനിക്ക്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാ ര്‍ത്ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് മാസം ഒന്ന് തികയുന്നു. ഈ പശ്ചാത്ത ലത്തിലാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങലയും ഒപ്പുശേഖരണവും നടത്തിയത്. എസ്.എഫ്.ഐ സെന്റ് ഡോമിനിക്ക്സ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടി സംഘടിപ്പിച്ചത്.

ഉച്ചക്ക് ഒരു മണിയോടെ കോളേജ് കവാടത്തിന് മുന്നില്‍ മനുഷ്യചങ്ങല തീര്‍ത്തപ്പോള്‍ രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചങ്ങലയില്‍ അണിചേരുവാന്‍ ഒഴുകി എത്തി.തുടര്‍ന്ന ജസ്റ്റിസ് ഫോര്‍ ജസ്ന ബാനറില്‍ പ്രതികാത്മകമായി ഒപ്പു വെച്ചു. ഇതിനൊപ്പം തന്നെ ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജ്ജമാക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിലും വിദ്യാര്‍ത്തികള്‍ ഒപ്പുവെച്ചു.
കഴിഞ്ഞ 22 ന് രാവിലെ 9.30 ഓടെ ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലെത്തുകയും പിന്നെ എവിടേക്കോ ജസ്ന അപ്രത്യക്ഷയാവുകയായിരുന്നു. മുണ്ടക്കയം പുഞ്ചവയലില്‍ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്ന അവിടെ എത്തിയിട്ടില്ലന്ന് വീട്ടുകാര്‍ അറിയുന്നത് വൈകിട്ടാണ്.പോകാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ അന്വേഷിച്ച തിനൊടുവില്‍ രാത്രി പത്ത് മണി യോടെ എരുമേലി പോലിസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പോലിസിലും അറിയി ക്കുകയും പരാതി നല്‍കുകയും ചെയ്തു. അന്വേഷ ണത്തില്‍ പ്രണയബന്ധമില്ലെന്നും തട്ടി ക്കൊണ്ടുപോകലിന് സാധ്യത ഉണ്ടോയെന്നും അന്വേഷിച്ചറിഞ്ഞ ലോക്കല്‍ പോലിസിന് കൂടുതല്‍ അന്വേഷണത്തിന് അധികാര പരിമി തികള്‍ തടസമായി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോറം ഇടപെട്ട് ജെസ്നയുടെ ഫോട്ടോ പ്രസി ദ്ധീകരിച്ചതിന് പിന്നാലെ സ്പെഷ്യല്‍ ടീം അന്വേഷണം ഏറ്റെടുക്കുന്നതിന് ജസ്നയുടെ പിതാവിന്റ്‌റെ പരാതിയില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
ജസ്നയുടെ തിരോധാനം അന്വേഷിക്കുന്നതിന് പ്രധാന തടസം ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധമില്ലാത്ത ഒരാളുടെ തിരോധാനം ആയതിനാലാണെന്ന് സ്പഷ്ട മാണ്. പഠനത്തില്‍ അതീവ സമര്‍ത്ഥയായിരുന്നിട്ടും സ്വയം ഒതുങ്ങി കൂടുന്ന സ്വഭാവമാ യിരുന്നു. ജസ്നയുടേത്. പഴയ നോക്കിയ 1100 മോഡല്‍ മൊബൈല്‍ ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആകെയുളള സൗഹൃദങ്ങള്‍ അടുത്ത കൂട്ടുകാരികളില്‍ ഒതുങ്ങി നില്‍ക്കുന്നു. അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകര്‍ന്ന വിഷാദ ചിന്തയും ഒഴിച്ചാല്‍ ജസ്നയെ മറ്റു പ്രയാസങ്ങള്‍ അലട്ടിയിരുന്നില്ലന്ന് ബന്ധുക്കള്‍ പറയു ന്നു . ബാങ്ക് അക്കൗണ്ടിന്റ്‌റെ എടിഎം കാര്‍ഡ് പോലും ജസ്ന ഉപയോഗിക്കാറില്ല.

പഠനത്തിന്റ്‌റെ ആവശ്യത്തിന് കോളേജില്‍ നല്‍കാന്‍ ഇ മെയില്‍ ഐ ഡി കൂട്ടുകാരിക ളാണ് നല്‍കിയത്.ഏതാനും ടൂര്‍ യാത്രകളല്ലാതെ നടത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍ കോളേജിലേക്ക് സഹോദരനൊപ്പം പോയി മടങ്ങുന്നതും പിതൃസഹോദരിയുടെ വീട്ടിലേ ക്കുളള യാത്രയുമല്ലാതെ ബാഹ്യലോകവുമായി സമ്പര്‍ക്കത്തിന് ജസ്ന താല്‍പ്പര്യം കാട്ടി യിരുന്നില്ല. അച്ഛനും ആങ്ങളയുമായി ചേര്‍ന്ന് വീട്ടില്‍ പാചകം ചെയ്യുമ്പോഴായിരുന്നു സന്തോഷമേറെയും. ഹോസ്റ്റലില്‍ കഴിയാതെ ദിവസവും അവള്‍ വീട്ടിലെത്തും. അണി ഞ്ഞൊരുക്കവും ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും അവള്‍ ഇഷ്ടപ്പെട്ടിരു ന്നില്ല. വിഷമങ്ങളും സന്തോഷങ്ങളും കുത്തിക്കുറിച്ചെഴുതി വെക്കും.
വടിവൊത്ത കയ്യക്ഷരങ്ങളും അടുക്കും ചിട്ടയുമുളള മുറിയും തികഞ്ഞ മത ഭക്തിയും ഒക്കെ വേറിട്ട അവളുടെ സ്വഭാവ ഗുണങ്ങളായിരുന്നെന്നു ബന്ധുക്കള്‍ വേദനയോടെ ഓര്‍ക്കുന്നു. അവളുടെ തിരിച്ചുവരവിന് പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. പഠനത്തില്‍ ഓരോ കടമ്പകളിലും 90 ശതമാനത്തോളം വിജയം നേടിക്കൊണ്ടിരുന്ന അവള്‍ അധികം വൈകാതെ എല്ലാവരെയും വിസ്മയിപ്പിച്ച് പ്രസന്നവദയായി തിരിച്ചെത്തുമെന്ന് ഒരു നാട് മൊത്തം വിശ്വസിക്കുന്നു.