രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് മാതൃക നല്‍കുന്ന രാഷ്ട്രീയ സാമൂഹിക പ്രവ ര്‍ത്തകനാണ് ഉമ്മന്‍ചാണ്ടിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്ക ല്‍. കോട്ടയം ലൂര്‍ദ്ദ് പള്ളിയുടെ സമീപത്ത് ഉമ്മന്‍ചാണ്ടിക്ക് ആദരവര്‍പ്പിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും   ആദ രാഞ്ജലികളര്‍പ്പിക്കുന്നതിനെത്തിയിരുന്നു. സംലഭ്യമാകുവാനും ആശ്വാസമാകുവാ നും ഭരണാധികാരിയും പൊതുപ്രവര്‍ത്തകനുമെന്ന നിലയില്‍ അദ്ദേഹത്തിന് സാധി ച്ചു.

വിശ്വാസജീവിതത്തിന്റെ അടയാളമായ സഹോദരസ്‌നേഹവും ലാളിത്യവും  പുലര്‍ ത്തി യ രാഷ്ട്രീയ പ്രവര്‍ത്തകനായി അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, ലൂര്‍ദ് പള്ളി വികാരി ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവരും ആദരാഞജലികളര്‍പ്പിച്ച് പ്രാര്‍ ത്ഥിക്കുന്നതിനെത്തിയിരുന്നു.