പാറമടയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തി ൽ ഭരണ പ്രതിസന്ധി. കാലാവധി കഴിഞ്ഞിട്ടും സ്ഥാനം രാജിവയ്ക്കാതെ  പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് എൽ ഡി എഫ്.
നിലവിലെ ഭരണസമിതിയില്‍ തനിക്കൊപ്പമുള്ള അംഗങ്ങളും പാര്‍ട്ടി മണ്ഡലം നേതൃത്വ വും  തനിക്കു കാര്യമായ പിന്തുണ നല്‍കിയിട്ടില്ലെന്നും പലകാര്യങ്ങളിലും തന്നെ ഒറ്റപ്പെ ടുത്തിയെന്നും ജോളി ഡൊമിനിക്.പഞ്ചായത്തില്‍പെട്ട പഴുമലയില്‍ പാറമടയ്ക്കു ലൈസന്‍സ് നല്‍കുന്നതിനെ താന്‍ ശക്തമായി എതിര്‍ത്തിരുന്നു. ലൈസന്‍സ് നല്‍കരുതെ ന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. ഇതുമൂലം പലരും തനിക്കെതി രായെന്നും ജോളി ഡൊമിനിക് ആരോപിക്കുന്നു.
CLICK THE LINK FOR VIDEO
https://youtu.be/tSuTh7Rm9_w
പഴുമലയിൽ പാറമടയ്ക്ക് ലൈസൻസ് നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പാറത്തോട്  പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്ക് വഴിവച്ചിരിക്കുന്നത്.പാറമടയ്ക്ക് ലൈസൻസ് നൽകണമെന്ന കേരള കോൺഗ്രസ്  മണ്ഡലം പ്രസിഡന്റിന്റെ തീരുമാനത്തി നെതിരെ പഞ്ചായത്ത് കമ്മറ്റിയിൽ പ്രസിഡന്റ് പരസ്യ നിലപാടെടുത്തിരുന്നു.കേരള കോൺഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഇതെ തുടർന്ന് കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാൻ തയ്യാറാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കേരള കോൺഗ്രസിലെ ധാരണ പ്രകാരം കഴിഞ്ഞ പത്തൊൻപതിന് പ്രസിഡന്റ് ജോളി ഡൊമിനിക് രാജിവയ്ക്കേണ്ടതായിരുന്നു.ഇതനുസരിച്ച് പാർട്ടി പല പ്രാവശ്യം രാജി ആവശ്യം ഉന്നയിച്ചു വെങ്കിലും ഇവർ വഴങ്ങിയില്ല.നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് എൽ ഡി എഫ് ഇതിനിടെ പ്രസിഡൻറിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനപക്ഷത്തിന്റെ ഏക അംഗവും ഇവർക്ക് പിന്തുണ അറിയിച്ചു.
രാഷ്ട്രീയ മാന്യതയുടെ പേര് പറഞ്ഞ് തന്നെ ആരും വിരട്ടാൻ നോക്ക ണ്ടന്നാണ് പ്രസിഡ ൻറ് ജോളി ഡൊമിനിക്കിന്റെ നിലപാട്.കേരള കോൺഗ്രസിന്റെ മുൻ കാല പഞ്ചായ ത്തംഗങ്ങൾ കാട്ടി തന്ന പാതയാണ് താൻ പിന്തുടരുന്നത്.  തന്നോട് രാഷ്ട്രീയ മര്യാദ കാണി ക്കാത്തവരാണ് സ്വാർത്ഥ താല്പര്യത്തിന്റെ പേരിൽ സ്ഥാനമൊഴിയാൻ ആവശ്യപ്പെ ടുന്നതെന്നും അവർ പറഞ്ഞു.
ഇതിനിടെ പ്രസിഡൻറ് രാജി വച്ചിച്ചെങ്കിൽ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തി ലാണ് കേരള കോൺഗ്രസും, ‘കോൺഗ്രസും, പത്തൊൻപതംഗ പഞ്ചായത്ത് ഭരണസമിതി യിൽ കോൺഗ്രസ് കേരള കോൺഗ്രസ് സഖ്യത്തിന് 10 അംഗങ്ങളും എൽ ഡി എഫിന് 8 അംഗങ്ങളും എസ് ഡി പി ഐയ്ക്ക് ഒരംഗവുമാണുള്ളത്.