ജസ്‌ന കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമായ നിലക്ക് കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍.385 ദിവസങ്ങള്‍ക്കു മുന്‍പ് എരുമേലി വെച്ചുച്ചിറയില്‍ നിന്നും ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസിന്റെ തിരോധനത്തെ പറ്റിയുള്ള ക്രൈം ബ്രാഞ്ച് അനേഷണം വെറും പ്രഹസനമായെന്ന് ആക്ഷന്‍ കൗണ്‍സില്‍. നാളിതുവരെ ആയിട്ടും ഈ കേസില്‍ ഒരു തെളിവും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിക്കാതിരുന്ന അവസരത്തില്‍ ആണ് ആക്ഷന്‍ കൗണ്‍സിലിന് ഇങ്ങനെ ഒരു ചോദ്യം അധികാരികളോടും വേണ്ടപെട്ടവരോടും ചോദിക്കാനുള്ളത്.

വെള്ളപൊക്കം, ശബരിമല, അഴിമതി, ഇലക്ഷന് എന്നിവയുടെ തിരക്കില്‍ ജെസ്നയുടെ കാര്യം എല്ലാവരും മറന്നു കാണുന്ന അവസ്ഥയില്‍ അധികാരികളുടെ ഈ നിഷ്‌ക്രിയ മനോഭാവത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പൊതുജനങ്ങള്‍ക്കേ കഴിയുവെന്നും ഈ പ്രതേക സാഹചര്യത്തില്‍ ജെസ്നയുടെ കേസ് അനേഷണം എത്രയും വേഗം സിബിഐ ക്കു കൈമാറണം എന്നും ആക്ഷന്‍ കൗണ്‍സിലിനു ആവശ്യപ്പെട്ടു.

ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ യോഗത്തില്‍ നിതിന്‍ ചക്കാലയ്ക്കല്‍, ജോജി നിരപ്പേല്‍ എന്നിവര്‍ സംസാരിച്ചു