ജസ്നയുടെ തീരോധാനം അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസ് നീക്കത്തിൽ ദുരൂഹത . സി .ബി .ഐ അന്വേഷിക്കണം , കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി എസ് .ഡി കോളേജ് വിദ്യാർത്ഥിനി ആയിരുന്ന ജസ്ന മരിയ ജെയിംസ് തിരോധാനം ചെയ്തിട്ട് ഒരു വർഷം തികഞ്ഞിട്ടും കേസ്സ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാനുള്ള കേരളാ പോലീസിന്റെ നീക്കം ദുരൂഹമെന്ന് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആരോപിച്ചു .

അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം അന്വേഷണത്തെ അട്ടിമറിക്കാൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . കേസ്  അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചിട്ട് ആറ് മാസങ്ങൾ പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം പോലും നടത്താത്ത ത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു . അ ന്വേഷണം അവസാനിപ്പിക്കുന്നതിന് പകരം സി .ബി .ഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസി കൾക്ക് കേസ് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നും കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു .

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസിന്റെ മൂന്നാം ഘട്ട സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു . ഇതിന്റെ തുടക്കമായി ജെസ്‌നയുടെ തിരോധാനം സി .ബി .ഐ അന്വേഷിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരോധാനത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് എച്ച് . എൽ ദത്തുവിന് രൂപതാ കമ്മറ്റി നിവേദനം അയച്ചു . കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ  ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് അയച്ചുകൊണ്ട്   കത്തോലിക്ക കോൺസ് രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ മൂന്നാം ഘട്ട സമര പരിപാടിക്ക് തുടക്കം കുറിച്ചു .

ഗ്ലോബൽ സമിതിയംഗം ജെയിംസ് പെരുമാകുന്നേൽ, രൂപതാ ഭാരവാഹികളായ പ്രഫ.റോണി കെ.ബേബി, ആൻസമ്മ തോമസ്, പി.കെ. എബ്രഹാം പാത്രപാങ്കൽ ,ജോജോ തെക്കുംചേരിക്കുന്നേൽ, ടെസ്സി ബിജു  പാഴിയങ്കൽ, ആൻറണി ഇടപ്പാടിക്കരോട്ട്, ഷാജി പുതിയാപറമ്പിൽ, ജോസ് മാനുവൽ വട്ടയ്ക്കാട്ട്, റെജീന ബോബി പടിയറ, സിനി ബെന്നി പുളിമൂട്ടിൽ ,ത്രേസ്യാമ്മ തറപ്പേൽ, ജോൺസൺ ഇലവനാ തൊടുകയിൽ എന്നിവർ പ്രസംഗിച്ചു .