കാന്പസിലെ വാകമരങ്ങളുടെ തണലില്‍ എല്ലാ കണ്ണുകളും ആകാംക്ഷയോടെ ഒരു വട്ടം കൂടി തെരയുകയാണ് ജെസ്‌നയെ.കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജിലെ ബി കോം ഫൈനല്‍ ബാച്ച് അടുത്ത ദിവസം പിരിയുന്‌പോള്‍ 55 സഹപാഠികളുടെയും മന സില്‍ ഒരു ചോദ്യം ബാക്കി- അവള്‍ ഒരിക്കല്‍ക്കൂടി ഇതുവഴി വരുമോ ഓര്‍മയുടെ ഓ ട്ടോഗ്രാഫില്‍ അവസാന താള്‍ മാറ്റിവച്ചിരിക്കുകയാണ് അവര്‍ കാണാമറയത്തെ കൂട്ടുകാ രിക്കായി. ആദ്യ മൂന്നു സെമസ്റ്റര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളിലും ജെസ്‌ന മരിയ ജെ യിംസ് നേടിയ 80 ശതമാനം മാര്‍ക്കിന്റെ കുറിപ്പും നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്കു വന്ന ഹാള്‍ ടിക്കറ്റും നോക്കി ആകാംക്ഷയോടെ അധ്യാപകരും ചോദിക്കുന്നു, മാര്‍ച്ചിലെ ഫൈ നല്‍ എഴുതാനെങ്കിലും ജെസ്‌ന വന്നിരുന്നെങ്കില്‍.

കന്പി കെട്ടിയ പല്ലുകളും കറുത്ത കണ്ണടയും നേര്‍ത്ത ചിരിയും വര്‍ത്തമാനങ്ങളുമായി ജെസ്‌ന എന്ന വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. അവള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നെങ്കിലും മടങ്ങിവരുമെന്നും സഹപാഠികളും അധ്യാപകരും കരുതുന്നു. രണ്ടാം സെ മസ്റ്റര്‍ കഴിഞ്ഞപ്പോഴായിരുന്നു ജെസ്‌നയുടെ അമ്മയുടെ മരണം.വേര്‍പാടിന്റെ നൊന്പ രങ്ങളില്‍ ആശ്വാസമായി ഒപ്പമുണ്ടായിരുന്നു സഹപാഠികള്‍. സാന്ത്വനത്തിന്റെ കരുതലു മായി അധ്യാപകരും അവള്‍ക്കൊപ്പമുണ്ടായിരുന്നു. ആറു മാസങ്ങള്‍ക്കുശേഷമാണ് ഉ ത്തരമില്ലാത്ത ചോദ്യം പോലെ ജെസ്‌ന എവിടേക്കോ പോയിമറഞ്ഞത്.

ബികോം നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് മാര്‍ച്ച് 21നാണ് ജെസ്‌നയെ കാ ണാതാകുന്നത്. വീട്ടില്‍നിന്നിറങ്ങുന്‌പോള്‍ ചെറിയൊരു ബാഗ് മാത്രമേ കൈയിലുണ്ടാ യിരുന്നുള്ളു. പണവും അധികമുണ്ടായിരുന്നില്ല. ഫോണ്‍ വീട്ടില്‍വച്ചാണ് യാത്രയിറങ്ങി യത്. പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു മുക്കൂട്ടുതറയിലെ കുന്നത്തു വീട്ടി ല്‍നിന്നു രാവിലെ ഒന്‍പതിനു പുറപ്പെട്ട ജെസ്‌ന മുക്കൂട്ടുതറ കവലയിലെത്തി എരുമേലി വഴിയുള്ള കോട്ടയം സ്വകാര്യ ബസില്‍ കയറി. പിന്നീടാരും ജെസ്‌നയെ കണ്ടിട്ടില്ല.

ജെസ്‌ന അവസാനമായി കോളജില്‍ എത്തിയത് മാര്‍ച്ച് പതിനഞ്ചിനാണ്. തിരോധാനത്തി നു ശേഷം പോലീസ് കോളജിന് എതിര്‍വശത്തുള്ള സ്ഥാപനത്തിലെ സിസിസിടി പരിശോ ധനയ്‌ക്കെടുത്തിരുന്നു. കൂട്ടുകാരോടു പതിവുപോലെ സംസാരിച്ചു കാന്പസില്‍നിന്നു പുറത്തേക്കുപോകുന്ന ജെസ്‌നയുടെ ദൃശ്യങ്ങളില്‍ അസ്വാഭാവി കതയൊന്നുമുണ്ടായിരു ന്നില്ല. തിരോധാനത്തിനുശേഷം പോലീസ് ഒട്ടേറെ തവണ അന്വേഷണത്തിനായി കാന്പ സിലും ക്ലാസുകളിലും കയറിയിറങ്ങി വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടിരുന്നു. ജെസ്‌ന യ്ക്കായി കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്രയോ ക്ലേശകരമായ അന്വേഷ ണങ്ങള്‍ നടത്തിക്കഴിഞ്ഞു. വനങ്ങളിലും വഴിയോരങ്ങളിലും പുഴയടിവാരങ്ങളിലുമൊ ക്കെ നീണ്ട തെരച്ചില്‍. അതിനൊപ്പം പ്രത്യാശയോടെ പ്രാര്‍ഥനകളും.

പൊന്തന്‍പുഴ, പരുന്തുംപാറ, മുണ്ടക്കയം, കണ്ണിമല, ഉപ്പുതറ പ്രദേശങ്ങളിലെല്ലാം വി ദ്യാര്‍ഥികള്‍ സംഘങ്ങളായി തെരച്ചില്‍ നടത്തി. കേരളത്തില്‍നിന്നും ബംഗളൂരു, ചെന്നൈ, കൂര്‍ഗ് തുടങ്ങി ഒട്ടേറെ ഇടങ്ങളിലേക്കും അന്വേഷണം നടന്നു. ബേക്കല്‍ കോട്ടയിലും ബം ഗളൂരു വിമാനത്താവളത്തിലും അവിടെ മഹാനഗരത്തിന്റെ പല കോണുകളിലും ഇടു ക്കിയിലെ ധ്യാനകേന്ദ്രത്തിലും ഹൈദരാബാദിലും ചെന്നൈയിലുമൊക്കെ ജെസ്‌നയെ ക ണ്ടതായി കിംവദന്തികള്‍ പരന്നു.

അവിടെയെല്ലാം അന്വേഷങ്ങളുമായി പോലീസ് പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഒന്നര ലക്ഷ ത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചു. സൂചന തേടി 450 പേരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. ലോക്കല്‍ പോലീസില്‍ നിന്നു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടു മാസമായി അന്വേഷണം തുടരുന്‌പോഴും വിവരമൊന്നുമില്ല. കേരള പോലീസി ന്റെ ക്രൈം ഫയലില്‍ ജെസ്‌ന മരിയ ജെയിംസ് (19), മിസിംഗ് എന്ന ചുവപ്പുവരി കുറി പ്പ് അവശേഷിക്കുന്നു.