മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ  മകൾ ജെസ്ന മരിയയെ കാണാതായിട്ട് 22 ന് ഒരു വർഷം പൂർത്തിയാകുമ്പോൾ ജെസ്നക്ക് വേണ്ടി നില കൊണ്ട ആക്ഷൻ കൗൺസിൽ ഭാ രവാഹികളെയും കാണാനില്ല.
അഭ്യൂഹങ്ങളുo കെട്ടുകഥകളും മാറിമറയുന്നതല്ലാതെ ജെസ്‌നയിലേക്ക് വെളിച്ചം വീശു ന്ന യാതൊന്നുമില്ലാതെ ഇഴയുകയാണ്  അന്വേഷണം. കേരളം ഏറെ  ചർച്ച ചെയ്ത തി രോധാനം കൂടിയായിട്ടും അത്യാധുനികവും ശാസ്ത്രീയവുമായ അന്വേഷണ സംവിധാന ങ്ങൾ  പോലീസിലുണ്ടായിട്ടും ജെസ്‌ന എവിടെയെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകു ന്നില്ല.
ലോക്കൽ പോലീസും തുടർന്ന്  ഐജി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സം ഘവും ഒടുവിലിപ്പോൾ  ക്രൈം ബ്രാഞ്ചിന്റെ മേൽനോട്ടത്തിലുമാണ്  അന്വേഷണം. മുണ്ട ക്കയം ഉൾപ്പടെ ജെസ്‌ന അവസാനമായി സഞ്ചരിച്ച വഴികളിൽ അന്വേഷണവും സിസി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ജെസ്‌നയുടേതാണോയെന്ന പരിശോധനയും നടത്തിയ ക്രൈം ബ്രാഞ്ചിൽ തുടർന്നുള്ള അന്വേഷണമെങ്ങുമെത്തിയിട്ടില്ല.കഴിഞ്ഞ വർ ഷം മാർച്ച്‌  22 ന് രാവിലെ വീട്ടിൽ നിന്നും  9.30 ഓടെ ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തുകയും പിന്നെ എവിടേക്കോ ജസ്ന അപ്രത്യക്ഷയാവുകയും ആയിരുന്നു. ജെസ്‌നയുടെ തിരോധ നവഴി കണ്ടെത്താൻ അന്വേഷണം തുടക്കത്തിൽ നന്നായി നടന്നിരുന്നുവെങ്കിൽ കഴിയുമാ യിരുന്നെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. 
ജെസ്‌നയെ അവസാനമായി കണ്ടത് അയൽവാസിയായ ഓട്ടോ ഡ്രൈവർ സിജോ ആണ്. സിജോയുടെ ഓട്ടോയിൽ മുക്കൂട്ടുതറയിൽ ഇറങ്ങിയ ജെസ്‌ന  മുണ്ടക്കയം പുഞ്ചവയലി ൽ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു.  അവിടെ എത്തി യിട്ടില്ലന്ന് വീട്ടുകാർ അറിയുന്നത് വൈകിട്ടാണ്. പോകാൻ സാധ്യതയുളള സ്ഥലങ്ങളിൽ അന്വേഷിച്ചതിനൊടുവിൽ രാത്രി പത്ത് മണിയോടെ എരുമേലി പോലിസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പോലിസിലും അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പ്രണയബന്ധമില്ലെന്നും തട്ടിക്കൊണ്ടുപോകലിന് സാധ്യത ഇല്ലെന്നും  അന്വേഷിച്ചറിഞ്ഞ ലോക്കൽ പോലിസിന് കൂടുതൽ അന്വേഷണത്തിന് അധികാര പരിമിതികൾ തടസമായി.
ചൈൽഡ് പ്രൊട്ടക്ഷൻ ഫോറം ഇടപെട്ട് ജെസ്നയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പിന്നാ ലെ സ്പെഷ്യൽ ടീം അന്വേഷണം ഏറ്റെടുക്കുന്നതിന് ജസ്നയുടെ പിതാവിന്റെ പരാതി യിൽ മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. എന്നാൽ സ്പെഷ്യൽ ടീം അന്വേഷണം നടത്തിയില്ല. ലോക്കൽ പോലീസ് തന്നെ അന്വേഷണം തുടരുകയായിരുന്നു. ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധമില്ലാത്ത ഒരാളുടെ തിരോധാനം   അന്വേഷണ ത്തിലെ  പ്രധാന തടസമായെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ജെസ്ന മരിയയെ കാണാതായി 47 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ബാംഗ്ലൂരിൽ കണ്ടെന്ന വിവരമെത്തിയ ത്. സിസി ടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
ജസ്നയും സുഹൃത്തും അഭയം തേടിയതായി പറയപ്പെട്ട  ആശ്രയ ഭവൻ, ചികിത്സയിൽ കഴിഞ്ഞ നിംഹാൻസ് ആശുപത്രി എന്നിവിടങ്ങളിൽ  ബാംഗ്ലൂർ പോലിസുമായി നടത്തി യ അന്വേഷണവും കെട്ടുകഥക്ക് പിന്നിലെ യാത്ര പോലെയായി. ജെസ്‌നയുടെ സഹോദരി ജെഫിയുടെ ഫോണിലേക്ക് ഇതിനിടെ ബാംഗ്ലൂരിലെ ടവർ ലൊക്കേഷനുകളിൽ നിന്നും വ ന്ന അജ്ഞാത കോളുകളുടെ ഉറവിടവും പോലീസ് തേടിയിരുന്നു. ഇതിനിടെ  ചെന്നൈ കാഞ്ചീപുരത്തിനു സമീപം  കത്തിക്കരിഞ്ഞ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടത്തുകയും  ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ  അന്വേഷണം ആ വഴിക്കുമെത്തി.
ചെന്നൈയിൽ കണ്ടെത്തിയ  ശരീരത്തിന് ജെസ്‌നയുടെ രൂപവുമായി പ്രകടമായ സാമ്യം ഉണ്ടെങ്കിലും, ജെസ്‌ന അല്ല അതെന്ന് പോലീസ് ഉറപ്പാക്കി. സ്വയം ഒതുങ്ങി കൂടുന്ന സ്വഭാ വമായിരുന്നു. ജസ്നയുടേതെന്ന് ബന്ധുക്കൾ വേദനയോടെ പറയുന്നു. പഴയ നോക്കിയ 1100 മോഡൽ മൊബൈൽ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആകെയുളള സൗ ഹൃദങ്ങൾ അടുത്ത കൂട്ടുകാരികളിൽ ഒതുങ്ങി നിൽക്കുന്നു.  അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകർന്ന വിഷാദ ചിന്തയും ഒഴിച്ചാൽ ജസ്നയെ മറ്റു പ്രയാസ ങ്ങൾ അലട്ടിയിരുന്നില്ലന്ന്‌ പിതാവ് ജെയിംസ് പറഞ്ഞു . ബാങ്ക് അക്കൗണ്ടിന്റ കാർഡ് പോലും ജസ്ന ഉപയോഗിക്കാറില്ല.
പഠനത്തിൻറ്റെ ആവശ്യത്തിന് കോളേജിൽ നൽകാൻ ഇ മെയിൽ ഐ ഡി  കൂട്ടുകാരിക ളാണ് നൽകിയത്.ഏതാനും ടൂർ യാത്രകളല്ലാതെ നടത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ  കോളേജിലേക്ക് സഹോദരനൊപ്പം പോയി മടങ്ങുന്നതും പിതൃസഹോദരിയുടെ വീട്ടിലേ ക്കുളള യാത്രയുമല്ലാതെ ബാഹ്യലോകവുമായി സമ്പർക്കത്തിന് ജസ്ന താൽപ്പര്യം കാട്ടി യിരുന്നില്ല. അച്ഛനും ആങ്ങളയുമായി ചേർന്ന് വീട്ടിൽ പാചകം ചെയ്യുമ്പോഴായിരുന്നു സന്തോഷമേറെയും. ഹോസ്റ്റലിൽ കഴിയാതെ ദിവസവും അവൾ  വീട്ടിലെത്തും. അണി ഞ്ഞൊരുക്കവും ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും അവൾ ഇഷ്ടപ്പെട്ടിരു ന്നില്ല. വിഷമങ്ങളും സന്തോഷങ്ങളും കുത്തിക്കുറിച്ചെഴുതി വെക്കും. വടിവൊത്ത കയ്യക്ഷരങ്ങളും അടുക്കും ചിട്ടയുമുളള മുറിയും തികഞ്ഞ മത ഭക്തിയും ഒക്കെ വേറിട്ട സ്വഭാവ ഗുണമായിരുന്ന ജെസ്‌ന എവിടെയെന്ന ചോദ്യത്തിന് മുമ്പിൽ ഉത്തരമില്ലാതെ ഉഴറുകയാണ് അന്വേഷണം.

LEAVE A REPLY